Breaking News

Trending right now:
Description
 
Oct 21, 2014

ജെറ്റ്‌ എയര്‍വേയ്‌സ്‌ കരിപ്പൂരില്‍നിന്ന്‌ ദോഹയിലേക്ക്‌ ഇനി പറക്കും

image കരിപ്പൂരില്‍നിന്നു ദോഹയിലേക്കു സര്‍വീസ്‌ നടത്താനായി ജെറ്റ്‌ എയര്‍വേയ്‌സ്‌ തയാറെടുക്കുന്നു. ഡിസംബര്‍ മുതല്‍ സര്‍വീസ്‌ നടത്താനാണ്‌ തീരുമാനം. ആഴ്‌ചയില്‍ എല്ലാ ദിവസവും ഓരോവിമാന സര്‍വീസുകളുണ്ടാകും. കരിപ്പൂരില്‍നിന്നു ദോഹയിലേക്കും ദോഹയില്‍നിന്നു കരിപ്പൂരിലേക്കും സര്‍വീസ്‌ നടത്തുക. ടിക്കറ്റ്‌ ബുക്കിംഗ്‌ ആരംഭിച്ചു. നിലവില്‍ ആഭ്യന്തര സെക്‌ടറില്‍ സര്‍വീസ്‌ നടത്തിയിരുന്ന ജെറ്റ്‌ എയര്‍വേയ്‌സ്‌ ഇപ്പോള്‍ ദമാമിലേക്കു വിദേശ സര്‍വീസ്‌ നടത്തുന്നുണ്ട്‌. ഇതിനു പിന്നാലെയാണു പുതിയ സര്‍വീസ്‌. ദോഹയില്‍നിന്നു രാവിലെ 11.20നു പുറപ്പെടുന്ന വിമാനം വൈകുന്നേരം 5.50ന്‌ കരിപ്പൂരിലെത്തും. കരിപ്പൂരില്‍നിന്നു വൈകുന്നേരം 6.50ന്‌ പുറപ്പെടുന്ന വിമാനം 8.50ന്‌ ദോഹയിലെത്തും. തുടക്കസമയത്ത്‌ ആറായിരം മുതലായിരുന്നു വിമാനടിക്കറ്റ്‌ നിരക്ക്‌. ഇപ്പോള്‍ ഇത്‌ 10,300 രൂപയില്‍ എത്തി. 

ദോഹയിലേക്ക്‌ നിലവില്‍ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസും ഖത്തര്‍ എയര്‍വേയ്‌സും കരിപ്പൂരില്‍നിന്നു നേരിട്ടു സര്‍വീസ്‌ നടത്തുന്നുണ്ട്‌. സൗദി സെക്‌ടര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരുള്ള മേഖലകൂടിയാണു ദോഹ. പുതിയ വീസയില്‍ നൂറുകണക്കിനാളുകള്‍ ദിവസേന ദോഹയിലേക്കു പോകുന്നുണ്ട്‌. ഈ തിരക്ക്‌ കണക്കിലെടുത്താണു ജെറ്റ്‌ എയര്‍വേയ്‌സും രംഗത്തിറങ്ങിയത്‌.