Breaking News

Trending right now:
Description
 
Nov 26, 2012

ചിരിയുടെ ഉത്സവമേളവുമായി ജയറാമും സംഘവും ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും

Jayaram Subrahmanyan
image അഡലൈഡ്‌: പ്രവാസി മലയാളികള്‍ക്ക്‌ ചിരിയുടെ ഉത്സവമേളം സമ്മാനിക്കുന്നതിനായി 2013 ഏപ്രില്‍ 25 മുതല്‍ മേയ്‌ 10 വരെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ജയറാമും സംഘവും ഹാസ്യ വിസ്‌മയം ഒരുക്കുന്നു. 

പത്മശ്രീ പുരസ്‌കാരത്തിനു പുറമെ സിനിമാ ജീവിതത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജയറാം ആദ്യമായാണ്‌ ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലും കലാമേളയുമായി എത്തുന്നത്‌. ചെണ്ടമേളത്തിന്റെ മനോഹരതാളവും ജയറാം ഷോയുടെ ഭാഗമായുണ്ട്‌.

ഗിന്നസില്‍ ബുക്കില്‍ ഇടംതേടിയ ഗിന്നസ്‌ പക്രു, ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ഒട്ടുമിക്ക ഭാഷകളിലും കഴിവു തെളിയിച്ച മലയാളനടി ഭാവന, ടിവി ഷോകളിലും സിനിമയിലും മലയാളികള്‍ക്ക്‌ പരിചിതനായ രമേഷ്‌ പിഷാരടി, കള്ളുകുടിയന്മാരുടെ വേറിട്ട ശൈലിയുമായി ബൈജു, പാരഡിഗാനങ്ങള്‍ക്ക്‌ പേരുകേട്ട ഷാജന്‍ പള്ളുരുത്തി, പിന്നണി ഗായകന്‍ അഫ്‌സല്‍, സന്തോഷ്‌ കേശു തുടങ്ങിയവരും സംഘത്തോടൊപ്പമുണ്ട്‌.

പ്രോഗ്രാം നടക്കുന്ന സ്ഥലങ്ങള്‍: ഏപ്രില്‍ 26 അഡലൈഡ്‌, 27 പെര്‍ത്ത്‌, 28 ബ്രിസ്‌ബന്‍, മേയ്‌ ഒന്ന്‌, കാന്‍ബറ, മൂന്ന്‌ ഓക്‌ലാന്‍ഡ്‌, നാല്‌ മെല്‍ബണ്‍, അഞ്ച്‌ സിഡ്‌നി.