Breaking News

Trending right now:
Description
 
Oct 20, 2014

പിഞ്ചു കുഞ്ഞിന്‌ പാലു നല്‌കാതെ പെരുമഴയത്ത്‌ ജസീറയുടെ സമരം: സ്‌ത്രീകള്‍ കൈകാര്യം ചെയ്‌തു

image

അഞ്ചു ദിവസം പ്രായമുള്ള കുഞ്ഞിനു പാലു പോലും നല്‌കാതെ പെരുമഴയത്ത്‌ സമരം നടത്തിയ ജസീറയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു തൈക്കാട്‌ ആശുപത്രിയിലാക്കി. 

ഇന്നലെ അര്‍ധരാത്രിയോടെയാണ്‌ സെക്രട്ടറിയേറ്റു പടിക്കല്‍ പിഞ്ഞു കുഞ്ഞിനെയും മറ്റു മൂന്നു കുട്ടികളെയും കൂട്ടി ജസീറ സമരത്തിന്‌ എത്തിയത്‌ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടു നാട്ടുകാരാണ്‌ പോലീസില്‍ വിവരം അറിയിച്ചത്‌. പോലീസെത്തി ജസീറയെ തൈക്കാട്‌ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്‌ മാറ്റി.

എന്നാല്‍ കുഞ്ഞിനെ മുലയൂട്ടാന്‍ പോലും തയാറാവാതെ ജസീറ ആശുപത്രിയിലും സമരം തുടര്‍ന്നതോടെ സ്‌ത്രീ രോഗികളും കൂട്ടിരുപ്പുകാരും ജസീറെയെ ചീത്ത വിളികൊണ്ടു അഭിഷേകം ചെയ്‌തു. 
കാസര്‍കോട്ടെ കടല്‍ത്തീരം സംരക്ഷിക്കാനാണ്‌ ജസീറ വീണ്ടും കുട്ടികളുമായി രംഗത്ത്‌ എത്തിയത്‌. തിരുവനന്തപൂരത്തെ സ്വകാര്യ ആശുപത്രിയിലാണ്‌ ജസീറ കുഞ്ഞിന്‌ ജന്മം നല്‌കിയത്‌. നാലാമത്തെ കുഞ്ഞാണിത്‌. മറ്റു മൂന്നു കുഞ്ഞുങ്ങളെ മഹിളാ മന്ദിരത്തിലേക്കു മാറ്റി. 
ചോരക്കുഞ്ഞിനെ വച്ചു സമരം ചെയ്‌താല്‍ ജുവനൈല്‍ ജസ്‌റ്റീസ്‌ നിയമപ്രകാരം കേസെടുക്കുമെന്ന്‌ ശിശുക്ഷേമ സമിതി അറിയിച്ചു.