Breaking News

Trending right now:
Description
 
Nov 26, 2012

ബ്ലെസിയുടെ കളിമണ്ണിന്റെ പ്രദര്‍ശനം തടയുമെന്ന്‌ ശോഭ സുരേന്ദ്രന്‍

image തൃശൂര്‍: നടി ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച ബ്ലെസിയുടെ കളിമണ്ണ്‌ എന്ന സിനിമയ്‌ക്ക്‌ പ്രദര്‍ശനാനുമതി നല്‍കരുതെന്ന്‌ മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
.
സ്‌ത്രീ സമൂഹത്തിന്റെ സ്വകാര്യത തകര്‍ത്ത്‌ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിച്ച ശ്വേത സ്‌ത്രീ സമൂഹത്തിന്‌ തന്നെ അപമാനമാണെന്ന്‌ അവര്‍ പറഞ്ഞു. സിനിമയുടെ പ്രദര്‍ശനം തടയുമെന്നും അവര്‍ പറഞ്ഞു. ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിയാല്‍ അടുത്ത പ്രസവം ശ്വേത പൂരപ്പറമ്പില്‍ ടിക്കറ്റ്‌ വച്ച്‌ നടത്തും. മന്ത്രി ഗണേഷ്‌കുമാറിന്റെ നിലപാട്‌ പ്രതിഷേധാര്‍ഹമാണെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.