Breaking News

Trending right now:
Description
 
Oct 20, 2014

ആരോഗ്യത്തിന്‌ ഭക്ഷണനിയന്ത്രണവും വ്യായാമവും പ്രധാനം

image ശരീരവണ്ണം കുറയ്‌ക്കാന്‍ വ്യായാമത്തേക്കാള്‍ പ്രധാനം ഭക്ഷണ നിയന്ത്രണമാണെന്ന്‌ പഠനം. വ്യായാമം എത്ര ചെയ്‌താലും അമിതമായ ഭാരത്തിന്റെ 20-25 ശതമാനമേ കുറയ്‌ക്കാനാവൂ. അതേസമയം ഭക്ഷണ നിയന്ത്രണത്തിലൂടെ മാത്രം 75-80 ശതമാനം അധികഭാരം കുറയ്‌ക്കാനാവുമെന്നു കണ്ടെത്തിയിട്ടുണ്ട്‌. വണ്ണം കുറയ്‌ക്കാന്‍ ഭക്ഷണം കുറച്ചാല്‍മതിയല്ലോ പിന്നെന്തിനു വ്യായാമം ചെയ്യണം എന്ന ചോദ്യം ചോദിക്കാം. എന്നാല്‍ വ്യായാമത്തിന്‌ അതിന്റേതായ സുപ്രധാന പങ്കുണ്ടെന്ന്‌ അറിയുക. കുറഞ്ഞ തോതിലെങ്കിലും വ്യായാമം ദിവസവും ചെയ്യണം. ഭാരം കുറയല്‍ പ്രക്രിയയെ അത്‌ വേഗത്തിലാക്കും. മാത്രമല്ല ശരീരത്തിന്റെ ഷേപ്പ്‌ നിലനിര്‍ത്താനും സഹായിക്കും. നടത്തം വളരെ സൗകര്യപ്രദമായ വ്യായാമമാണ്‌. അപ്പര്‍ബോഡി വ്യായാമങ്ങളാണ്‌ മേല്‍ശരീരത്തിന്‌ ഗുണം നല്‍കുന്നതും കൂടുതല്‍ ഊര്‍ജ്ജം എരിച്ചുകളയുന്നതുമായ വ്യായാമം. വയര്‍ കുറയ്‌ക്കാനുള്ള വ്യായാമങ്ങള്‍ ഇടവിട്ട ദിവസങ്ങളില്‍ ചെയ്യുന്നത്‌ വളരെവേഗം ഭാരം കുറയ്‌ക്കാന്‍ സഹായിക്കുമെന്നു പഠനം പറയുന്നു.