Breaking News

Trending right now:
Description
 
Oct 19, 2014

തന്റേതല്ല ആ നഗ്നവീഡിയോ; കൃത്രിമമാണ്‌: നടി റായ്‌ ലക്ഷ്‌മി

image തന്റേതെന്ന പേരില്‍ പ്രചരിക്കുന്ന നഗ്നവീഡിയോയ്‌ക്കെതിരെ നടി റായ്‌ ലക്ഷ്‌മി പ്രതികരിച്ചു. ആ വീഡിയോ കൃത്രിമമായി നിര്‍മിച്ചതാണ്‌. എന്റെ സുഹൃത്തുക്കള്‍ ആ വീഡിയോ കണ്ടിരുന്നു. എന്നോട്‌ സാദൃശ്യമുള്ള പെണ്‍കുട്ടിയാണ്‌ വീഡിയോയിലുള്ളതെന്ന്‌ അവര്‍ പറഞ്ഞിരുന്നുവെന്നും ലക്ഷ്‌മി ഒരു ദേശീയ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏറെ വിഷമമുള്ള കാര്യമാണിത്‌- അവര്‍ തുടര്‍ന്നു പറഞ്ഞു. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ എംഎംഎസ്‌ ക്ലിപ്പാണ്‌ നടിയെ ആകെ അസ്വസ്ഥമാക്കിയിരിക്കുകയാണ്‌. 21 സെക്കന്‍ഡ്‌ ദൈര്‍ ഘ്യമുള്ള വീഡിയോ ക്ലിപ്പില്‍ നടിയുമായി സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ നഗ്നരംഗങ്ങളാണുള്ളത്‌. മുഖം മറച്ചിരിക്കുന്നതിനാല്‍ റായ്‌ ലക്ഷ്‌മിയാണെന്ന്‌ ആരും സംശയിക്കുകയും ചെയ്യും. ഇതുപോലെയുള്ള ഗോസിപ്പുകള്‍ ഈ ഫീല്‍ഡില്‍ നിരവധി നേരിടേണ്ടിവരും. വാര്‍ത്ത ആദ്യം കേട്ടപ്പോള്‍ അസ്വസ്‌ഥയായിരുന്നു. പക്ഷേ ചില നടിമാരുടെ യഥാര്‍ഥ വീഡിയോകള്‍ വരെ പുറത്തായിട്ടുണ്ട്‌. അതൊക്കെവച്ചു നോക്കുമ്പോള്‍ ഇതെത്ര നിസാരം- റായ്‌ ലക്ഷ്‌മി ആശ്വസിച്ചു.