Breaking News

Trending right now:
Description
 
Oct 19, 2014

കണ്ണിന്റെ നിറം ഇടയ്‌ക്കുമാറ്റാം; പതിവാക്കരുത്‌

image ഇഷ്ടാനുസരണം കണ്ണിന്റെ നിറം മാറ്റുകയെന്നത്‌ യുവാക്കളുടെ ഹരമായി മാറിയിരിക്കുകയാണ്‌. സിനിമാ താരങ്ങളുടെയും ഫാഷന്‍-മോഡല്‍ രംഗത്തെ സുന്ദരികളെയും സുന്ദരന്മാരെയും പോലെ നീലയും പച്ചയും കണ്ണുകള്‍ ആഗ്രഹിക്കുന്നവരാണ്‌ ഇന്നത്തെ യുവാക്കള്‍. ഇടയ്‌ക്കിടെ ഇങ്ങനെ നിറംമാറിയ നയനങ്ങളുമായി പ്രത്യക്ഷപ്പെടുന്നതില്‍ ദോഷമില്ലെങ്കിലും ഇതു പതിവാക്കുന്നത്‌ ഗുണകരമല്ലെന്ന്‌ തിരിച്ചറിയണം. കൃഷ്‌ണമണിക്കുമേല്‍ നമുക്കുതന്നെ ചേര്‍ത്തുവയ്‌ക്കാവുന്ന നേര്‍ത്ത കോണ്‍ടാക്ട്‌ ലെന്‍സുകളാണ്‌ ഈ നിറംമാറ്റത്തിന്‌ ഉപയോഗിക്കുന്നത്‌. നേര്‍ത്തപാളിപോലെയുള്ള ഇവ പോളിമീതൈല്‍ മെത്താ അക്രിലേറ്റ്‌ എന്ന പദാര്‍ഥത്താല്‍ നിര്‍മിക്കുന്നതാണ്‌. കൃഷ്‌ണമണിയിലുള്ള നേരിയ ജലപാളിയുമായി ചേര്‍ന്ന്‌ ഇവ ഉറച്ചിരിക്കും. വിവിധ നിറങ്ങളോടുകൂടിയ കോണ്‍ടാക്ട്‌ ലെന്‍സുകള്‍ വിപണിയില്‍ സുലഭമാണ്‌. രണ്ടുതരം കോണ്‍ടാക്ട്‌ ലെന്‍സുകളുണ്ട്‌. ഹാര്‍ഡും സോഫ്‌റ്റും. കണ്ണിനെ ആകര്‍ഷകമാക്കാന്‍ ഇവ ഉപകരിക്കുമെങ്കിലും കൃഷ്‌ണമണിയിലേക്കു കണ്ണീര്‍ എത്താതിരിക്കുന്നതും വായുസമ്പര്‍ക്കം ഉണ്ടാകാതിരിക്കുന്നതും ദൂഷ്യഫലമാണ്‌ ഉണ്ടാക്കുക. ഉറങ്ങുമ്പോള്‍ കോണ്‍ടാക്ട്‌ ലെന്‍സ്‌ ധരിക്കാന്‍ പാടില്ല. കൂടാതെ കൃഷ്‌ണമണിയില്‍ പോറല്‍ ഉണ്ടാകുന്നതിനും അതുവഴി അണുബാധയുണ്ടാകുന്നതിനും കാരണമാകാറുണ്ട്‌.