Breaking News

Trending right now:
Description
 
Oct 17, 2014

ചോയിസ്‌നെറ്റ്‌ പോര്‍ട്ടലുമായി കനറ എച്ച്‌എസ്‌ബിസി ഒബിസി ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌

image ബാങ്കഷ്വറന്‍സ്‌ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ഇന്റഗ്രേറ്റ്‌ ചെയ്യുന്ന ചോയിസ്‌നെറ്റ്‌ പോര്‍ട്ടലുമായി കനറ എച്ച്‌എസ്‌ബിസി ഓറിയന്റല്‍ ബാങ്ക്‌ ഓഫ്‌ കൊമേഴ്‌സ്‌ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ കമ്പനി. പാര്‍ട്ട്‌ണര്‍ ബാങ്കുകളുടെ ഇന്‍ട്രാനെറ്റുമായി എംബഡ്‌ ചെയ്‌തിരിക്കുന്ന ഈ പോര്‍ട്ടല്‍ ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌ പോളിസികളെക്കുറിച്ച്‌ സമഗ്രവിവരങ്ങള്‍ ഇടപാടുകാര്‍ക്ക്‌ നല്‍കാന്‍ ബാങ്ക്‌ ജീവനക്കാരെ പ്രാപ്‌തരാക്കുന്നു.

ഇന്‍ഷ്വറന്‍സ്‌ പോളിസിയുടെ വിശദാംശങ്ങളും അപേക്ഷയുടെ പുരോഗതിയും ബാങ്ക്‌ ജീവനക്കാര്‍ക്ക്‌ എളുപ്പം ലഭ്യമാക്കുന്നു ചോയിസ്‌നെറ്റ്‌. കനറ ബാങ്കിന്റെയും ഒബിസിയുടെയും കോര്‍ബാങ്കിംഗ്‌ സേവനം വഴി ഇന്‍ഷ്വറന്‍സ്‌ സേവനങ്ങള്‍ക്ക്‌ നേരിട്ട്‌ പണമടയ്‌ക്കാനും ഈ പോര്‍ട്ടല്‍ അവസരമൊരുക്കുന്നു. മൂന്നു പാര്‍ട്‌ണര്‍ ബാങ്കുകളും ചോയിസ്‌നെറ്റ്‌ വഴി കണക്‌ട്‌ ചെയ്യുന്നതോടെ ഏതു പാര്‍ട്‌ണര്‍ ബാങ്കുശാഖയും നിങ്ങളുടെ ഇന്‍ഷ്വറന്‍സ്‌ പോളിസിക്ക്‌ വേണ്ട സേവനങ്ങള്‍ നല്‍കാന്‍ പ്രാപ്‌തമാകുന്നു.