Breaking News

Trending right now:
Description
 
Oct 17, 2014

നടി എലിസബത്ത്‌ പിന അന്തരിച്ചു

image പ്രശസ്‌ത ഹോളിവുഡ്‌ നടി എലിസബത്ത്‌ പിന അസുഖബാധയെ തുടര്‍ന്ന്‌ മരിച്ചു. 55 വയസായിരുന്നു. അസുഖം കലശലായതിനെതുടര്‍ന്ന്‌ ദിവസങ്ങളായി ചികിത്സയിലായിരുന്നു. നിരവധി ഹാസ്യ കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ പകര്‍ന്ന പിനയെ തേടി നിരവധി പുരസ്‌കാരങ്ങളും അവാര്‍ഡുകളും എത്തിയിട്ടുണ്ട്‌. ലോണ്‍ സ്റ്റാര്‍, റെഷ്‌ ഹവര്‍, ജേക്കബ്‌സ്‌ ലാഡര്‍, ലാ ബാംബാ എന്നിവയാണ്‌ പിന അഭിനയിച്ച പ്രശസ്‌തമായ ചിത്രങ്ങള്‍. ടെലിവിഷന്‍ മേഖലയിലും ശ്രദ്ധേയമായ നിരവധി ഷോകളും പിന ചെയ്‌തിട്ടുണ്ട്‌. ഐ മാരീഡ്‌ ഡോറാ, മോഡേണ്‍ ഫാമിലി തുടങ്ങിയവയാണ്‌ ഇതില്‍ ശ്രദ്ധേയം. 1959 സെപ്‌റ്റംബര്‍ 23 നാണ്‌ പിന ജനിച്ചത്‌. ഹാന്‍സ്‌ റോളനാണ്‌ പിനയുടെ ഭര്‍ത്താവ്‌. രണ്ട്‌ മക്കളുണ്ട്‌.