Breaking News

Trending right now:
Description
 
Oct 16, 2014

പപ്പയുടെ സ്വന്തം അപ്പൂസ്‌ തിരിച്ചു വരുന്നു

image
പപ്പയുടെ സ്വന്തം അപ്പൂസായി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത ബാദ്‌ഷ എന്ന ആറുവയസുകാരന്‍ തിരിച്ചെത്തുന്നു. രണ്ടു പതിറ്റാണ്ടിനു ശേഷം തിരിച്ചെത്തുന്നത്‌ നായകനായിട്ടാണെന്ന്‌ മാത്രം. 
മുബെയ്‌ ടാക്‌സി എന്ന ചിത്രത്തീലൂടെ നായകനായാണ്‌ തിരിച്ചെത്തുന്നതെന്നു മാത്രം. ഫാസില്‍ ബഷീര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ജെയ്‌സണ്‍ ടി ജോണാണ്‌. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കും.
പപ്പയുടെ സ്വന്തം അപ്പൂസിലെ പ്രകടനത്തിന്‌ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഏറെ ഓഫറുകള്‍ വന്നെങ്കിലും പഠനത്തിനായി സിനിമയില്‍ നിന്നു മാറി നില്‍ക്കുകയായിരുന്നു കൊച്ചിന്‍ ഹനീഫയുടെ അനന്തരവന്‍ കൂടിയാണ്‌ ബാദ്‌ഷ.