Breaking News

Trending right now:
Description
 
Nov 26, 2012

ഇന്ദിര മുതല്‍ മമത വരെ അസഹിഷ്‌ണുക്കളാകുന്നത്‌ എന്തുകൊണ്ട്‌?

image വെസ്റ്റ്‌ ബംഗാള്‍ ചീഫ്‌ മിനിസ്റ്റര്‍ മമത അസഹിഷ്‌ണുതയുടെ ആള്‍ രൂപമാണെന്ന്‌ പ്രസ്‌കൗണ്‍സില്‍ ഒഫ്‌ ചെയര്‍മാന്‍ മാര്‍ക്കാണ്ടേ കഞ്ചു ഞായറാഴ്‌ച അഭിപ്രായപ്പെട്ടു. മമത പറയുന്നതെന്തിനും "ഈ റാന്‍" മൂളികളെയാണ്‌ അവര്‍ ഇഷ്ടപ്പെടുന്നതെന്നാണ്‌ കഞ്ചു തുറന്നടിച്ചത്‌. ഇത്‌ മമതയുടെ മാത്രം പ്രശ്‌നമാണോ?

അല്ല, എന്നു പറയേണ്ടി വരും. അധികാരത്തില്‍ എത്തുന്നവര്‍ എല്ലാം തന്നെ പുരുഷനെന്നോ സ്രത്രീയെന്നോ ഭേദമില്ലാതെ ഇത്തരത്തില്‍ വിമര്‍ശനങ്ങളോട്‌ അസഹിഷ്‌ണുക്കളാണെന്നതാണ്‌ വാസ്‌തവം. സ്‌ത്രീകളില്‍ നിന്ന്‌ സാധാരണ ജനം കൂറെ കൂടി സഹിഷ്‌ണുത പ്രതീക്ഷിക്കുമ്പോള്‍ അതു ലഭിക്കാതെ വരുന്നതോടെയാണ്‌ നാം അസഹിഷ്‌ണുക്കള്‍ ആകുന്നത്‌. 

പുരുഷ കേന്ദ്രീകൃത സമൂഹത്തിനു സ്‌ത്രീകള്‍ എങ്ങനെ പെരുമാറണമെന്ന്‌ വ്യക്തമായ ചട്ടം മനസ്സിലുണ്ട്‌. ഈ ചട്ടം മനസിലുള്ളതുകൊണ്ടാണ്‌ മാര്‍ക്കണ്ടേ കഞ്ചുവിനെപ്പോലെയുള്ള പുരുഷന്മാര്‍ അസഹിഷ്‌ണുക്കളാകുന്നത്‌. മോഡിയും മന്‍മോഹന്‍സിങ്ങും വിമര്‍ശനങ്ങളോട്‌ അസഹിഷ്‌ണുക്കള്‍ അല്ലെന്ന്‌ പറയാന്‍ പറ്റുമോ? 

അധികാരത്തിന്റെ ശ്രേണിയില്‍ എത്തി പ്രശോഭിക്കുന്ന ഏത്‌ സ്‌ത്രീയും ഇത്തരത്തില്‍ വിമര്‍ശനങ്ങളോട്‌ അസഹിഷ്‌ണുക്കളാണെന്നാണ്‌ ചരിത്രം പറഞ്ഞു വരുന്നത്‌. ഇന്ദിരയും ഇത്തരത്തില്‍ ഈ റാന്‍ മൂളികളുടെ വലയത്തിലായിരുന്നുവെന്ന്‌ കാലം പറയുന്നു. 

ഇന്ദിരയും മമതയും മായാവതിയും സുഷ്‌മിതയും കഴിവുകൊണ്ട്‌ സ്‌ത്രീ പുരുഷനൊപ്പമെന്നു തെളിയിച്ചിട്ടും മറ്റു സ്‌ത്രീകളുടെ നിലവാരം ഉയരാത്തതിനു കാരണവും ഈ സ്‌ത്രീകള്‍ അധികാരത്തില്‍ എത്തുമ്പോള്‍ പുരുഷന്മാര്‍ കാണിക്കുന്ന എല്ലാ ദുസ്വഭാവങ്ങളും ആര്‍ജിക്കുന്നുവെന്നതാണ്‌ വാസ്‌തവം. സ്‌ത്രൈണഭാവം കൈമോശം വരുന്ന ഇവര്‍ അധികാരത്തില്‍ എത്തി കഴിയുമ്പോള്‍ പുരുഷന്മാരെ വെല്ലുന്ന അസഹിഷ്‌ണുക്കള്‍ ആകുകയും ചെയ്യുന്നു. വിമര്‍ശനങ്ങളെ നേരിടാന്‍ പുരുഷകേന്ദ്രീകൃതമായ സമൂഹത്തിന്റെ സ്ഥാന ചിഹ്നങ്ങള്‍ എടുത്തണിയുന്ന ഇവര്‍, അവര്‍ ചെയ്യുന്നതെന്തിനും യേസ്‌ പറയുന്ന കുറെ അനുചാര വൃന്ദത്തെ വളര്‍ത്തിയെടുക്കും. 

ജനാധിപത്യം കൂടുതല്‍ ആധുനിക വല്‌ക്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുമ്പോള്‍ മമതയുടെ പ്രവര്‍ത്തനം പലപ്പോഴും ഏകാധിപതികള്‍ പോലും നാണിച്ചു പോകുന്ന തരത്തിലാണ്‌ പറയാതെ വയ്യ.
വിമര്‍ശനങ്ങളില്‍ നിന്ന്‌ അകന്ന്‌ ഇരുമ്പറയ്‌ക്കുള്ളിലാണ്‌ സോണിയാജിയും ഭരിക്കുന്നത്‌. വിമര്‍ശനങ്ങളോട്‌ ഇവര്‍ ഒരു തുറന്ന സമീപനമല്ല കൈക്കൊള്ളുന്നത്‌.
പുരൈട്‌ച്ചി തലൈവി ജയലളിയയും മായാവതിയും പലപ്പോഴും വിമര്‍ശനങ്ങളെ അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നവരാണ്‌.

മമത രാഷ്ട്രീയത്തില്‍ സ്ഥാനം ഉറപ്പിച്ചത്‌ വിധവയുടെയോ പിതാവിന്റെയോ കാമുകിയുടെയോ സഹതാപ തരംഗത്തില്‍ നിന്നല്ല. പുരുഷ കേന്ദ്രീകൃത രാഷ്ട്രീയത്തില്‍ തന്റെ അഭിപ്രായങ്ങള്‍ സ്ഥാപിച്ചെടുക്കുവാന്‍ അവര്‍ സ്വീകരിച്ച വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകളാണ്‌ അവരെ ഒരു അധികാരിയെന്ന നിലയില്‍ രൂപപ്പെടുത്തിയെടുത്തത്‌.മായാവതിയും അത്തരത്തില്‍ ഒരു പ്രതിച്ഛായ വളര്‍ത്തിയെടുക്കാന്‍ വിജയിച്ചു. ഇത്തരത്തില്‍ ഒരു പുരുഷന്മാരോട്‌ തനിച്ചു മത്സരിച്ചു നേടുന്ന നേതൃപദവി അവരെ അസഹിഷ്‌ണുക്കളാക്കി മാറ്റിയെതെന്നാണ്‌ കരുതേണ്ടത്‌. വിമര്‍ശനങ്ങളെ നേരിടുവാന്‍ തന്റെ പദവികള്‍ വരെ ഉപയോഗപ്പെടുത്തുവാന്‍ (പുരുഷന്മാരെപ്പോലെ) ഇന്ന്‌ ഇവര്‍ മടിക്കുന്നുമില്ല. ഇന്ദിരാഗാന്ധിയെ ആരും വിമര്‍ശിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല, വിമര്‍ശിച്ചവര്‍ അതിന്റെ തിക്ത ഫലം അനുഭവിക്കുകയും ചെയ്‌തിരുന്നു. 

ഇന്ന്‌ മാധ്യമങ്ങള്‍ കൂടുതലായി രാഷ്ട്രീയത്തില്‍ ഇടപ്പെടുകയും സാധാരണ വ്യക്തികള്‍ക്ക്‌ പോലും തങ്ങളുടെ ചിന്തകള്‍ പങ്കുവയ്‌ക്കുവാന്‍ സാഹചര്യങ്ങള്‍ രൂപപ്പെട്ടു വരുകയും ചെയ്‌തതോടെ ഇത്തരം ഹിററ്‌ലറിസം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. 

അധികാരശ്രേണിയിലെ അപരിഷ്‌കൃത രീതികള്‍ മാറ്റി ഇവരെ ആധുനികവല്‍ക്കരിച്ചെടുത്താലേ ഇന്ത്യന്‍സ്‌ത്രീകള്‍ക്ക്‌ രാഷ്ട്രീയത്തില്‍ കൂടുതല്‍ അവസരം ലഭിക്കുകയുള്ളു. അല്ലെങ്കില്‍ ഇന്ത്യന്‍ പരാമ്പരാഗത രീതികള്‍ ഇവരെ പുരുഷന്മാരായി കണക്കാക്കി സ്‌ത്രീകള്‍ക്ക്‌ രാഷ്ട്രീയത്തില്‍ വരാനുള്ള അവസരം പാടെ നിഷേധിക്കും