Breaking News

Trending right now:
Description
 
Oct 16, 2014

കമല്‍ഹാസന്റെ മൂക്കിനുള്ളില്‍പെട്ട റബര്‍കഷണം പുറത്തെടുത്തു

image പാപനാശത്തിന്റെ ഷൂട്ടിങ്‌ ലൊക്കേഷനില്‍ മേക്കപ്പിന്‌ ഉപയോഗിച്ച റബര്‍കഷണം മൂക്കിനുള്ളില്‍ കയറിയ നിലയില്‍ കമല്‍ഹാസനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക്‌ ആയിരുന്നു സംഭവം. എന്‍ഡോസ്‌കോപിയിലൂടെ റബര്‍കഷണം പുറത്തെടുക്കുകയും ചെയ്‌തു. പൊലീസിന്റെ അടിയേറ്റ്‌ മൂക്കിനു നീരുവന്നതു ചിത്രീകരിക്കാനാണ്‌ കമല്‍ഹാസന്റെ മൂക്കില്‍ റബര്‍ കഷണം പിടിപ്പിച്ചത്‌. ഷൂട്ടിങ്ങിനിടെ റബര്‍കഷണം മൂക്കിനുള്ളില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായി. മൂക്ക്‌ മരവിപ്പിച്ചശേഷമാണ്‌ റബര്‍കഷണം പുറത്തെടുത്തത്‌. ആശുപത്രിയില്‍ കുറേസമയം വിശ്രമിച്ചശേഷം അദ്ദേഹം സൈറ്റിലെത്തി ഷൂട്ടിങ്‌ പുനരാരംഭിച്ചു.കമല്‍ഹാസനു അടുത്തിടെ ഭക്ഷ്യവിഷബാധയേറ്റതുകൊണ്ട്‌ ഒരുമാസമായി ഷൂട്ടിങ്‌ മുടങ്ങിയിരുന്നു.