Breaking News

Trending right now:
Description
 
Oct 15, 2014

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌: മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഫെയര്‍പ്ലേ അവാര്‍ഡ്‌ ട്രോഫി അനാവരണം ചെയ്‌തു

image ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും മാന്യമായി കളിക്കുന്ന ടീമിനുള്ള ഫെയര്‍പ്ലേ അവാര്‍ഡ്‌ ട്രോഫി മുത്തൂറ്റ്‌ ഗ്രൂപ്പ്‌ അനാവരണം ചെയ്‌തു. രണ്ടടി ഉയരമുള്ള സുവര്‍ണ നിറത്തിലുള്ള വിസിലിന്റെ മാതൃകയിലാണ്‌ ട്രോഫി രൂപകല്‍പന ചെയ്‌തിരിക്കുന്നത്‌. ലീഗില്‍ ഏറ്റവും കൂടുതല്‍ ഫെയര്‍പ്ലേ പോയിന്റുകള്‍ നേടുന്ന ടീമിനാണ്‌ മുത്തൂറ്റ്‌ ഫെയര്‍പ്ലേ ട്രോഫി ലഭിക്കുക. സൂപ്പര്‍ ലീഗിന്റെ ഒഫീഷ്യല്‍ റെഫറി സ്‌പോണ്‍സറാണ്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌.