Breaking News

Trending right now:
Description
 
Oct 15, 2014

ടൊയോട്ടയുടെ എറ്റിയോസ്‌, എറ്റിയോസ്‌ ലിവ മോഡലുകള്‍

image ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ഓള്‍ ന്യൂ എറ്റിയോസ്‌, എറ്റിയോസ്‌ ലിവ മോഡലുകള്‍ വിപണിയിലെത്തി. ഉയര്‍ന്ന മോഡലായ കൊറോള ഓള്‍ട്ടിസ്‌ നിര്‍മിക്കുന്ന അതേ അസംബ്ലിലൈനില്‍ നിന്ന്‌ പുറത്തിറങ്ങുന്ന എറ്റിയോസ്‌ നിര്‍മാണ മികവിലും സൗകര്യങ്ങളിലും തികച്ചും നൂതനമായ സവിശേഷതകള്‍ ഉള്‍ക്കൊണ്ടാണ്‌ എത്തുന്നത്‌. എറ്റിയോസ്‌ ലിവയുടെ പുതിയ മോഡലാകട്ടെ ആ ക്ലാസിലെ ഏറ്റവും മികച്ച കാബിന്‍ സ്‌പേസ്‌ ഉറപ്പു നല്‍കുന്നു.

പ്രീമിയം ഡിസൈനില്‍ തീര്‍ത്ത മുന്‍ഭാഗ ഗ്രില്‍, പുതിയ ഇലക്‌ട്രിക്കലി അഡ്‌ജസ്റ്റബിള്‍ റിയര്‍വ്യൂ മിറ്ററുകള്‍, വുഡ്‌ ഫിനിഷ്‌ ആംറെസ്റ്റ്‌, 12 സ്‌പോക്‌ അലോയ്‌, എറ്റിയോസിന്‌ പുതിയ പേള്‍ വൈറ്റ്‌ കളര്‍ മോഡല്‍ എന്നിവയാണ്‌ പുതുതായി എന്ന പരിഷ്‌കാരങ്ങള്‍.

ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റുകള്‍, പുതിയ സീറ്റ്‌ ഫാബ്രിക്‌, ഡിജിറ്റല്‍ ക്ലോക്ക്‌ അടക്കമുള്ള എല്‍സിഡി കോംബി മീറ്റര്‍ ഡിസ്‌പ്ലേ, യുഎസ്‌ബി, ബ്ലൂടുത്ത്‌ സൗകര്യമുള്ള 2 ഡിന്‍ ഓഡിയോ, സ്‌റ്റിയറിംഗില്‍ ഓഡിയോ കണ്‍ട്രോള്‍, എറ്റിയോസില്‍ 4 സ്‌പീക്കറുകള്‍ എന്നിവ പുതിയ എറ്റിയോസ്‌-ലിവ മോഡലുകളെ അതതു ക്ലാസിലെ ഇതര മോഡലുകളില്‍ നിന്ന്‌ തുലോം വ്യത്യസ്‌തമാക്കുന്നു.

എല്ലാ മോഡലുകള്‍ക്കും മുന്‍ഭാഗത്ത്‌ രണ്ട്‌ എസ്‌ആര്‍എസ്‌ എയര്‍ബാഗുകള്‍, റിവേഴ്‌സ്‌ പാര്‍ക്കിംഗ്‌ സെന്‍സര്‍, സീറ്റ്‌ ബെല്‍റ്റ്‌ വാണിംഗ്‌ എന്നിവ പുതിയ മോഡലുകളെസുരക്ഷയുടെ കാര്യത്തില്‍ ഒരു പടി മുന്നിലെത്തിക്കുന്നു. 



എറ്റിയോസ്‌ 1.5 ലിറ്റര്‍ ഡിഒഎച്ച്‌സി പെട്രോള്‍ എന്‍ജിന്‌ 16.78 കിലോമീറ്ററും എറ്റിയോസ്‌ ലിവ 1.2 ലിറ്റര്‍ ഡിഒഎച്ച്‌സി പെട്രോള്‍ എന്‍ജിന്‌ 17.71 കിലോമീറ്ററും എറ്റിയോസ്‌, എറ്റിയോസ്‌ ലിവ 1.4 ലിറ്റര്‍ ഡി-4ഡി ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക്‌ 23.59 കിലോമീറ്ററും മൈലേജ്‌ ലഭിക്കും.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക്‌ വേണ്ടി സവിശേഷമായി രൂപകല്‍പന ചെയ്യപ്പെട്ടതാണ്‌ ഈ പുതിയ എറ്റിയോസ്‌, എറ്റിയോസ്‌ ലിവ മോഡലുകള്‍. കുറഞ്ഞ മെയിന്റന്‍സ്‌ ചെലവ്‌, ഇന്ത്യന്‍ റോഡുകള്‍ക്ക്‌ ചേര്‍ന്ന സസ്‌പെന്‍ഷന്‍, ഉയര്‍ന്ന മൈലേജ്‌, 3 വര്‍ഷം അഥവാ 1 ലക്ഷം കിലോമീറ്റര്‍ വാറന്റി, എക്‌സ്‌പ്രസ്‌ മെയിന്റന്‍സ്‌ സര്‍വീസ്‌, പിന്നിലെ സീറ്റുകള്‍ക്ക്‌ നിരപ്പായ ഫ്‌ളോര്‍ തുടങ്ങിയവയാണ്‌ ഈ പുതിയ പതിപ്പുകളുടെ ഏറെ പ്രിയങ്കരമായ സവിശേഷതകള്‍.