Breaking News

Trending right now:
Description
 
Oct 15, 2014

നടിയുടെ പേര്‌ സിനിമയ്‌ക്ക്‌: നിര്‍മാതാവ്‌ ഇനി കോടതിയിലേക്ക്‌

image കൗമാരക്കാരനു മുതിര്‍ന്ന സ്‌ത്രീയോടു തോന്നുന്ന അടങ്ങാത്ത അഭിനിവേശത്തിന്റെ കഥ പറയുന്ന തെലുങ്കു സിനിമയായ ശ്രീദേവിയുടെ നിര്‍മാതാവ്‌ രാംഗോപാല്‍ വര്‍മ ഇനി കോടതിയില്‍ കയറേണ്ടിവരും. സിനിമയ്‌ക്ക്‌ ഇത്തരമൊരു പേരിട്ടത്‌ നടി ശ്രീദേവിയുടെ ഭര്‍ത്താവ്‌ ബോണി കപൂറിനെ ചൊടിപ്പിക്കുകതന്നെ ചെയ്‌തു. അദ്ദേഹം രാംഗോപാല്‍ വര്‍മയ്‌ക്ക്‌ വക്കീല്‍നോട്ടീസ്‌ അയച്ചുകഴിഞ്ഞു. സിനിമയിലെ മുതിര്‍ന്ന സ്‌ത്രീകഥാപാത്രം നടി ശ്രീദേവിയാണെന്ന്‌ ജനം തെറ്റിധരിക്കുമോ എന്ന ഭയമാണ്‌ നോട്ടീസില്‍വരെ എത്തിയത്‌. ആവശ്യം ഇതാണ്‌- സിനിമയ്‌ക്ക്‌ ശ്രീദേവി എന്നു പേരിട്ടത്‌ മാറ്റണം. മാപ്പു പറയുകയും വേണം. പേരിടുന്നതിനുമുമ്പ്‌ ശ്രീദേവിയുടെ സമ്മതം ചോദിച്ചില്ലെന്നു ബോണി കപൂര്‍വ്യക്തമാക്കി. പ്രമുഖ ചലച്ചിത്രകാരന്‍കൂടിയായ രാംഗോപാല്‍ വര്‍മ നിര്‍മിക്കുന്ന സിനിമയുടെ സംവിധായകന്‍ കിരണ്‍ പ്രസാദാണ്‌. സാവിത്രി എന്നണ്‌ ആദ്യം ചിത്രത്തിന്‌ പേരിട്ടിരുന്നത്‌. സിനിമയുടെ പോസ്‌റ്റര്‍ പുറത്തിറങ്ങിയപ്പോള്‍തന്നെ ഏറെ കോളിളക്കമാണ്‌ ഉണ്ടായിരിക്കുന്നത്‌.