Breaking News

Trending right now:
Description
 
Nov 26, 2012

പ്രൊഫഷണലുകള്‍ക്കുള്ള ബ്രിട്ടനിലെ കുടിയേറ്റ നിയമത്തില്‍ മാറ്റം

image ലണ്ടന്‍: ബ്രിട്ടനില്‍ പ്രൊഫഷണലുകള്‍ക്കായുള്ള കുടിയേറ്റ നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം. ജോലി ചെയ്യുന്ന സ്ഥാപനംവഴി മറ്റൊരു രാജ്യത്തുനിന്നു ബ്രിട്ടനിലേക്കുവരുന്ന പ്രൊഫഷണലുകാര്‍ക്കാണ്‌ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ബ്രിട്ടന്‍ ഇളവു വരുത്തിയിരിക്കുന്നത്‌. നിയമം നടപ്പാകുന്നതോടെ ഇങ്ങനെയെത്തുന്ന പ്രൊഫഷണലുകാര്‍ക്ക്‌ ഇനി ഒമ്പതുവര്‍ഷം ബ്രിട്ടനില്‍ കഴിയാനാവും. നേരത്തെയിത്‌ അഞ്ചുവര്‍ഷമായിരുന്നു. പ്രതിവര്‍ഷം ഒന്നരലക്ഷം പൗണ്ട്‌ (2,40,000 ഡോളര്‍) ശമ്പളമുള്ളവര്‍ക്കായിരിക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്‌. ഇന്ത്യയില്‍നിന്നുള്ള ഐ.ടി പ്രൊഫഷണലുകാരാണ്‌ ബ്രിട്ടനില്‍ എത്തുന്നത്‌. ഇന്ത്യന്‍ കമ്പനികളുടെയും മറ്റു വിദേശ കമ്പനികളുടെയും അപേക്ഷ മാനിച്ചതാണ്‌ ബ്രിട്ടന്‍ നിയമഭേദഗതി വരുത്തുകയായിരുന്നു. ഇതോടെ ഇന്ത്യയിലെ കമ്പികള്‍ക്ക്‌ തങ്ങളുടെ ജീവനക്കാരെ കൂടുതല്‍ കാലത്തേക്ക്‌ ബ്രിട്ടനിലെ ഓഫീസില്‍ അയയ്‌ക്കാന്‍ കഴിയും. ഇവര്‍ക്ക്‌ ബ്രിട്ടനിലും പുറത്തേക്കും യാത്രചെയ്യുന്നതിനും കൂടുതല്‍ ഇളവു ലഭിക്കും.