Breaking News

Trending right now:
Description
 
Oct 13, 2014

മോസ്റ്റ്‌ വാല്യൂഡ്‌ പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബോക്‌സിംഗ്‌ താരം മേരി കോമിന്‌ സാംസങ്‌ 10 ലക്ഷം രൂപയുടെ കാഷ്‌ ചെക്ക്‌ നല്‍കി

image ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസിലെ വിജയികള്‍ക്ക്‌ സാംസങ്‌ ഇലക്‌ട്രോണിക്‌സിന്റെ ആദരം. മോസ്റ്റ്‌ വാല്യൂഡ്‌ പ്ലെയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ബോ ക്‌സിംഗ്‌ താരം മേരി കോമിന്‌ 10 ലക്ഷം രൂപയുടെ കാഷ്‌ ചെക്ക്‌ സാംസങ്‌ സമ്മാനിച്ചു. ഏഷ്യന്‍ ഗെയിംസിലെ മറ്റെല്ലാ വിജയികള്‍ക്കും സാംസങ്‌ ഗാലക്‌സി എസ്‌ 5 സമ്മാനമായി നല്‍കി.

സാംസങ്‌ സ്‌പോര്‍ട്‌സ്‌ രത്‌ന പ്രോഗ്രാമില്‍ ഉള്‍പ്പെട്ട യോഗേശ്വര്‍ ദത്ത്‌, മേരി കോം, അഭിനവ്‌ ബിന്ദ്ര, വിനേഷ്‌ ഫോഗത്‌, പി.വി. സിന്ധു എന്നിവര്‍ ഇന്ത്യയ്‌ക്കായി 6 സ്വര്‍ ണ മെഡലുകള്‍ നേടി. ഇന്ത്യന്‍ ടീമിന്റെ ഒഫിഷ്യല്‍ പാര്‍ട്‌ണര്‍ ആയിരുന്നു സാംസങ്‌.