Breaking News

Trending right now:
Description
 
Oct 12, 2014

ഹൃദയാരോഗ്യത്തിന്‌ ചോക്ലേറ്റ്‌

image ഡാര്‍ക്ക്‌ ചോക്ലേറ്റ്‌ പതിവായി കഴിക്കുന്നത്‌ ഹൃദയാരോഗ്യത്തിന്‌ ഉത്തമമാണെന്ന്‌ പഠനം. നെതര്‍ലന്‍ഡിലെ വഗേനിഗന്‍ യൂണിവേഴ്‌സിറ്റിയിലെ വിദഗ്‌ധരാണ്‌ പുതിയ കണ്ടുപിടുത്തവുമായി രംഗത്തു വന്നത്‌. ധമിനികള്‍ ബലപ്പെടുത്തുന്നതിനൊപ്പം കൊഴുപ്പടിഞ്ഞ്‌ ചുരുങ്ങുന്ന അവസ്ഥ ഇല്ലാതാക്കുകയും ചെയ്യാന്‍ ഡാര്‍ക്ക്‌ ചോക്ലേറ്റിന്‌ കഴിയുമെന്നാണ്‌ ഇവരുടെ അവകാശവാദം. നാല്‍പത്തഞ്ചിനും എഴുപതിനും ഇടയില്‍ പ്രായമുള്ള പൊണ്ണത്തടിയന്‍മാര്‍ക്കിടയിലാണ്‌ പഠനം നടത്തിയത്‌. ഇവര്‍ക്ക്‌ സാധാരണ ഡാര്‍ക്ക്‌ ചോക്ലേറ്റും ഫ്‌ളവനോള്‍ഡ്‌ അടങ്ങിയ ഡാര്‍ക്ക്‌ ചോക്ലേറ്റും കഴിക്കാനായി നല്‍കി. നിരീക്ഷണ കാലയളവില്‍ കലോറി കൂടുതലടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കാനും ഇവരോട്‌ നിര്‍ദേശിച്ചിരുന്നു. രണ്ടുതരത്തിലുള്ള ചോക്ലേറ്റുകളും ഒരേഫലംതന്നെയാണ്‌ നല്‍കുന്നതെന്ന്‌ നിരീക്ഷണത്തില്‍ കണ്ടെത്തി. ഒരുദിവസം നിശ്ചിത അളവ്‌ ചോക്ലേറ്റ്‌ കഴിക്കുന്നതിലൂടെ പക്ഷാഘാതം പിടിപെടുന്നത്‌ കുറയ്‌ക്കാനാവും. ഒപ്പം ഓര്‍മ്മക്കുറവും ഇല്ലാതാക്കാം. നേരത്തെനടന്ന ചില ഗവേഷണങ്ങളിലും ഡാര്‍ക്ക്‌ ചോക്ലേറ്റിന്റെ ഗുണങ്ങള്‍ വ്യക്തമായിരുന്നു.