Breaking News

Trending right now:
Description
 
Oct 12, 2014

കുട്ടികള്‍ ചാനലിന്‌ അടിമകള്‍; ദേഷ്യവും ശാഠ്യവും വര്‍ധിക്കുന്നു

image സംസ്ഥാനത്തെ എണ്‍പതു ശതമാനം കുട്ടികളും കുട്ടികളുടെ മാത്രമായുള്ള ചാനലുകളുടെ അടിമകളായി മാറുന്നുവെന്ന്‌ ബിആര്‍സിതലത്തില്‍ അധ്യാപകര്‍ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇത്തരംകുട്ടികളില്‍ മറവിയും പഠനത്തില്‍ അശ്രദ്ധയും ദേഷ്യവും ശാഠ്യവും ഇത്തരം കുട്ടികളില്‍ പ്രകടമാണ്‌. മൂന്നു വയസിനും പത്തുവയസിനുമിടയിലുള്ള കുട്ടികളാണ്‌ കൂടുതലും ചാനല്‍ അടിമകളായിരിക്കുന്നത്‌. സ്‌കൂളുകളില്‍ പഠനത്തില്‍ മുന്നിട്ടു നിന്നിരുന്ന കുട്ടികളില്‍ പലരും പഠനത്തില്‍ പിന്നാക്കം പോയെന്നും സര്‍വേയില്‍ പറയുന്നു. ഒരു മണിക്കൂറിലധികം കാര്‍ട്ടൂണ്‍ ചാനലുകളോ കംപ്യൂട്ടര്‍ ആനിമേഷന്‍ ഫിലിമുകളോ കുട്ടികളെ കാണിക്കരുതെന്ന്‌ കൗണ്‍സിലിംഗ്‌ ഡോക്‌ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്‌. കാര്‍ട്ടൂണ്‍ ചാനലുകള്‍ കാണുമ്പോള്‍ തന്നെ ടിവിക്കു മുമ്പിലിരുന്ന്‌ ഭക്ഷണം കഴിക്കുന്നതും പഠിക്കാനോ മറ്റോ പറഞ്ഞാല്‍ അനുസരിക്കാതിരിക്കലും ദേഷ്യവും വാശിയും കാണിക്കുന്നതും ഇത്തരം കുട്ടികളുടെ ശീലമായി മാറിയിട്ടുണ്ട്‌. ടിവി, കംപ്യൂട്ടര്‍, കംപ്യൂട്ടര്‍ ഗെയിം തുടങ്ങിയവ മൂലം അറുപത്‌ ശതമാനം വരെ കുട്ടികളുടെ കാഴ്‌ച വൈകല്യം വര്‍ധിച്ചതായി സര്‍വേയില്‍ കണ്ടെത്തി. ഗ്രാമങ്ങളെ അപേക്ഷിച്ച്‌ നഗരപ്രദേശങ്ങളിലാണ്‌ കാഴ്‌ച വൈകല്യം ഏറ്റവും കൂടുതലായിരിക്കുന്നത്‌. ഗ്രാമങ്ങളില്‍ 15 മുതല്‍ 20 ശതമാനം വരെയാണ്‌ വര്‍ധനയെങ്കില്‍ നഗരത്തില്‍ ഇത്‌ അമ്പതു ശതമാനമാണെന്ന്‌ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്‌.