Breaking News

Trending right now:
Description
 
Oct 12, 2014

.സിനിമക്കാരില്‍ മനുഷ്യത്വം മരിക്കാത്തത്‌ കാവ്യയില്‍ മാത്രം

image
മരണക്കിടക്കയില്‍ നിന്ന്‌ തിരിച്ച്‌ ജീവിതത്തിലേക്കു വന്ന സംവിധായകന്‍ ശരത്‌ ചന്ദ്രന്‍ വയനാടാണ്‌ സിനിമയില്‍  മനുഷ്യത്വം മരിക്കാത്ത ഒരേ ഒരാള്‍ കാവ്യ മാത്രമാണെന്ന്‌ തിരിച്ചറിഞ്ഞത്‌
ഒരു പ്രമുഖ വാരികയില്‍ എഴുതിയ കുറിപ്പിലാണ്‌ അദ്ദേഹം ഇത്‌ പറഞ്ഞത്‌ . ന്യൂമോണിയ ബാധിച്ച്‌ കോഴിക്കോട്‌ മെഡിക്കല്‍ കൊളേജില്‍ ചികിത്സയില്‍ ആയിരുന്ന ശരതിനെ സിനിമ പ്രവര്‍ത്തകര്‍ തിരിഞ്ഞു നോക്കിയില്ലെന്നു മാത്രമല്ല ഫോണില്‍ പോലും സംസാരിക്കാന്‍ പോലും ആരും തയാറായി ഇല്ല.

ഇദ്ദേഹം സംവിധാനം ചെയ്‌ത അന്നൊരിക്കല്‍ എന്നി സിനിമയിലെ നായികയായിരുന്ന കാവ്യ മാത്രമാണ്‌ ക്ഷേമം അന്വേഷിക്കാര്‍ തയാറായയത്‌. കാവ്യ എറണാകുളത്ത്‌ കൊണ്ടു പോയി ചികിത്സിക്കാന്‍ പോലും തയാറായി വേണ്ടെന്നു പറഞ്ഞപ്പോള്‍ കുറച്ചു പണം നല്‌കി സഹായിച്ചു.
സിനിമക്കാരില്‍ പലരെയും വിളിച്ചത്‌ പണത്തിനായിരുന്നില്ല. മെഡിക്കല്‍ കൊളെജിലായിരുന്നതിനാല്‍ പണത്തിന്‌ വലിയ ചിലവില്ലായിരുന്നു. ചികിത്സക്കാവശ്യമായ പണം ഉണ്ടായിരുന്നു.
സിനിമയോടൊപ്പം കൃഷിയിലും സജീവമാണ്‌ ഇദ്ദേഹം.
ഭരതന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ഇദ്ദേഹം സുന്ദര്‍ദാസ്‌, ലാല്‍ ജോസ്‌, ലോഹിതദാസ്‌ എന്നിവരുടെ ചിത്രങ്ങളിലും സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സദാനന്ദന്റെ സമയം എന്ന സിനിമയുടെ കഥ ഇദ്ദേഹത്തിന്റേതാണ്‌. അന്നൊരിക്കല്‍, നന്‍മ എന്നി ചിത്രങ്ങളുടെ തിരക്കഥയും സംവിധാനവും പത്തോളം ഡോക്യുമെന്ററിയും ഇദ്ദേഹം സംവിധാനെ ചെയ്‌തിട്ടുണ്ട്‌.