Breaking News

Trending right now:
Description
 
Oct 11, 2014

റോസാപൂക്കളം എന്ന ചിത്രത്തിലൂടെ പൂനം വീണ്ടും മലയാളത്തിലെത്തുന്നു

image അനില്‍ കെ.നായര്‍ സംവിധാനം ചെയ്യുന്ന റോസാപൂക്കളം എന്ന ചിത്രത്തിലൂടെ പൂനം ബജ്‌ വ വീണ്ടും മലയാളത്തിലെത്തുന്നു. ഈ മാസം പുകിതയോടെ ചിത്രീകരണം ആരംഭിക്കും. വര്‍ഷങ്ങള്‍ക്കുശേഷം തങ്ങളുടെ പഴയ ചങ്ങാതിയെ കണ്ടെത്തുന്നതിനായി ആറ്‌ സുഹൃത്തുക്കള്‍ നടത്തുന്ന യാത്രയാണ്‌ ചിത്രത്തിന്റെ കഥയെ മുന്നോട്ടു നയിക്കുന്നത്‌. യാത്രയ്‌ക്കിടെ സംഘത്തിന്‌ വളരെ രസകരവും അമ്പരിപ്പിക്കുന്നതുമായ ചില വെളിപ്പെടുത്തലുകളുണ്ടാകുന്നു. ഒരു കാമ്പസ്‌ സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും റോസാപൂക്കളമെന്നു സംവിധായകന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. പ്രേക്ഷകര്‍ക്ക്‌ പെട്ടെന്ന്‌ മനസിലാക്കുന്നതിനായി പ്രത്യേക രീതിയിലുള്ള കഥ പറയല്‍ രീതിയിലാണ്‌ ചിത്രത്തിനുവേണ്ടി ഉദ്ദേശിക്കുന്നതെന്നും അനില്‍ പറയുന്നു. ചിത്രത്തില്‍ ലെന അലക്‌സാണ്ടര്‍ എന്ന നടിയെയാണ്‌ പൂനം അവതരിപ്പിക്കുന്നത്‌. തമിഴ്‌ താരം ശക്തി, വീനയ്‌ ഫോര്‍ട്ട്‌, ഇനിയ, സഞ്‌ജു, ലിയോണ ലിഷോയ്‌, സനല്‍ അമാന്‍ തുടങ്ങിയവരാണ്‌ മറ്റു അഭിനേതാക്കള്‍. വിനയ്‌ ഫോര്‍ട്ട്‌ മനശാസ്‌ത്രജ്ഞനായാണ്‌ ചിത്രത്തിലെത്തുന്നത്‌. വിനയ്‌ യുടെ ഭാര്യവേഷം ഇനിയ അവതരിപ്പിക്കും. പ്രതാപ്‌ പോത്തന്‍, തലൈവാസല്‍ വിജയ്‌ എന്നിവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്‌. മോഹന്‍ലാലിന്റെ പെരുച്ചാഴി എന്ന സിനിമയില്‍ ഐറ്റംഡാന്‍സാണ്‌ പൂനം അവസാനമായി മലയാളത്തില്‍ അവതരിപ്പിച്ചത്‌. മുമ്പ്‌ മോഹന്‍ലാലിനൊപ്പം ചൈനാടൗണിലും മമ്മൂട്ടിക്കൊപ്പം വെനീസിലെ വ്യാപാരിയിലും പൂനം അഭിനയിച്ചിട്ടുണ്ട്‌. ബാംഗ്ലൂര്‍, വടക്കന്‍മലബാര്‍, ഹൈദരാബാദ്‌ തുടങ്ങിയ ലൊക്കേഷനാണ്‌ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തിരഞ്ഞെടുത്തിരിക്കുന്നത്‌.