Breaking News

Trending right now:
Description
 
Oct 11, 2014

ചെന്നൈയിലെ മൊബൈല്‍ഫോണ്‍ പ്ലാന്റ്‌ നോക്കിയ നിര്‍ത്തുന്നു

image ഫിന്‍ലാന്‍ഡ്‌ ടെലികോം കമ്പനിയായ നോക്കിയ ചെന്നൈയിലെ തങ്ങളുടെ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ പ്ലാന്റ്‌ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങുന്നു. കമ്പനിയില്‍ നിന്നു മൊബൈലുകള്‍ വാങ്ങാമെന്ന കരാര്‍ മൈക്രോസോഫ്‌റ്റ്‌ റദ്ദാക്കിയ സാഹചര്യത്തിലാണ്‌ ഇത്തരമൊരു തീരുമാനം. ഇതോടെ 1,100 ഓളം വരുന്ന വരുന്ന തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായി. മൈക്രോസോഫ്‌റ്റ്‌ കമ്പനിയുമായി നോക്കിയ ഏര്‍പ്പെട്ട 750 കോടി ഡോളറിന്റെ ഹാന്‍ഡ്‌സെറ്റ്‌ വില്‌പന കരാര്‍ റദ്ദാക്കാന്‍ കാരണം ഇന്ത്യാ ഗവണ്‍മെന്റുമായുള്ള നികുതി തര്‍ക്കമാണെന്നാണ്‌ നോക്കിയ വ്യക്തമാക്കിയിട്ടുണ്ട്‌. മൈക്രോസോഫ്‌റ്റില്‍ നിന്നു അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിലെ ഉത്‌പാദനം നവംബര്‍ ഒന്നു മുതല്‍ നിര്‍ത്താനാണ്‌ തീരുമാനമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി. 2006 ജനുവരിയിലാണ്‌ ചൈന്നൈയിലെ നോക്കിയയുടെ പ്ലാന്റ്‌ ഉത്‌പാദനം ആരംഭിച്ചത്‌. ഇവിടെ നിന്നുള്ള ഉത്‌പന്നങ്ങള്‍ മധ്യേഷ്യ, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്‌ എന്നീ വിദേശരാജ്യങ്ങളിലേക്കാണ്‌ കയറ്റി അയച്ചിരുന്നത്‌.