Breaking News

Trending right now:
Description
 
Oct 10, 2014

മങ്ക വോളിബോള്‍ മത്സരം നവംബര്‍ ഒന്നിന്‌

image കാലിഫോര്‍ണിയ: കേരള പിറവിദിന ആഘോഷത്തിന്റെ ഭാഗമായി മലയാളി അസ്സോസിയേഷന്‍ ഓഫ്‌ നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) നവംബര്‍ ഒന്നിന്‌ വോളിബോള്‍ മത്സരം സംഘടിപ്പിക്കുന്നു. രാവിലെ 11 മുതല്‍ 8 മണിവരെയാണ്‌ മത്സരങ്ങള്‍.

തമ്പി ആന്റണി തെക്കേക്‌ ആന്‍ഡ്‌ ഫാമിലി സ്‌പോണ്‍സര്‍ ചെയ്‌ത 700 ഡോളര്‍ കാഷ്‌ അവാര്‍ഡും, എവര്‍റോളിംഗ്‌ ട്രോഫിയും ആണ്‌ ഒന്നാംസമ്മാനം. രണ്ടാം സമ്മാനമായ 250 ഡോളര്‍ സ്‌പോണ്‍സര്‍ ചെയ്യ്‌തിരിക്കുന്നത്‌ മങ്കയുടെ കമ്മ്യൂണിറ്റി മെംബറും അറ്റോര്‍ണി(ലോ)യും ആയ ചാള്‍സ്‌ നെല്ലേരി ആണ്‌. ഓരോ ടീം അംഗങ്ങള്‍ക്ക്‌ പ്രത്യേക മെഡലും നല്‍കുന്നതാണ്‌. 



രജിസ്‌റ്റര്‍ ചെയ്യേണ്ട അവസാന തിയതി ഒക്ടോബര്‍ 15.

Venue
Gale Ranch Middle School, 6400 Main Branch Rd., San Ramon, CA 94582