Breaking News

Trending right now:
Description
 
Oct 09, 2014

കെപിസിസി ജനറല്‍ സെക്രട്ടന്‍ എന്‍. സുബ്രഹ്‌ണ്യന്‍ ഓസ്‌ട്രേലിയയില്‍

image മെല്‍ബണ്‍: കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഒഐസിസി ഓസ്‌ട്രേലിയയുടെ ക്ഷണം സ്വീകരിച്ച്‌ ഒക്‌ടോബര്‍ ഒമ്പത്‌ (വ്യാഴം) മെല്‍ബണില്‍ എത്തുന്നു. പ്രവാസി കോണ്‍ഗ്രസിന്റെ ചാര്‍ജ്‌ വഹിക്കുന്ന എന്‍. സുബ്രഹ്മണ്യന്‍ ആദ്യമായാണ്‌ ഒസ്‌ട്രേലിയയില്‍ എത്തുന്നത്‌.

9, 10, 11, 12 തീയതികളില്‍ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഒഐസിസി പ്രവര്‍ത്തകരും നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുകയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.

ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ഓസ്‌ട്രേലിയയില്‍ എത്തിച്ചേരുന്ന കെപിസിസി ജനറല്‍ സെക്രട്ടറിക്ക്‌ ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളില്‍ ഒഐസിസി പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന്‌ സ്വീകരണം നല്‍കും.