Breaking News

Trending right now:
Description
 
Oct 09, 2014

സിഡ്‌നിയില്‍ ഫാ. മാത്യു നായ്‌ക്കംപറമ്പില്‍ നയിച്ച ധ്യാനം സമാപിച്ചു

James Joseph
image സിഡ്‌നി: ലോക പ്രശസ്‌ത സുവിശേഷ പ്രാസംഗികനും മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന്റെ മുന്‍ ഡയറക്‌ടറുമായ ഫാ. മാത്യു നായ്‌ക്കംപറമ്പിലും സംഘവും നയിച്ച ധ്യാനം ഒക്‌ടോബര്‍ നാല്‌, അഞ്ച്‌ ആറ്‌ (ശനി, ഞായര്‍, തിങ്കള്‍) തീയതികളില്‍ ഓസ്‌ട്രേലിയയിലെ പടിഞ്ഞാറന്‍ സിഡ്‌നിയില്‍ നടന്നു.

തെരേസാ വരാക്കുളം എഫ്‌സിസി, ബ്രദര്‍ ജോര്‍ജ്‌ കുഞ്ചെറിയ, ബ്രദര്‍ തോമസ്‌ മാത്യു എന്നിവരും വചനം പ്രഘോഷിച്ചു.

സിഡ്‌നിയിലെ മലയാളികള്‍ക്ക്‌ ദൈവത്തിന്റെ വചനം കേള്‍ക്കുന്നതിനുളള ഒരു അസുലഭ അവസരമായിരുന്നു നായ്‌ക്കംപറമ്പില്‍ അച്ചന്‍ നയിച്ച ഈ ധ്യാനം. എല്ലാ ദിവസവും 400നു മേല്‍ ആളുകള്‍ ധ്യാനത്തില്‍ പങ്കെടുത്തു.

അഞ്ച്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ നടന്ന വിശുദ്ധ കുര്‍ബാനയ്‌ക്കും ധ്യാനത്തിനും ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം കാര്‍മികത്വം വഹിച്ചു. പാരമറ്റ രൂപത സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജോബി കടമ്പാട്ടുപറമ്പില്‍ ധ്യാനഗുരുക്കള്‍ക്കും ഗായക സംഘത്തിനു സംഘടകരായ കമ്മിറ്റിയംഗങ്ങള്‍ക്കും മറ്റു സഹായം ചെയ്‌ത എല്ലാവര്‍ക്കും നന്ദി പറഞ്ഞു.