Breaking News

Trending right now:
Description
 
Nov 25, 2012

മിസ്‌ എര്‍ത്ത്‌: തെരേസ ഫജ്‌ക്‌സോവയ്‌ക്ക്‌ കിരീടം

image ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന മിസ്‌ എര്‍ത്ത്‌ സൗന്ദര്യമത്സരത്തില്‍ ചെക്ക്‌ റിപ്പബ്‌ളിക്കിന്റെ തെരേസ ഫജ്‌ക്‌സോവ കിരീടം ചൂടി. 80 സുന്ദരിമാരെ മറികടന്നാണ്‌ ഈ വിജയം. ശനിയാഴ്‌ച രാത്രിയിലായിരുന്നു ഫൈനല്‍ മത്സരം. ഫിലിപ്പീന്‍സില്‍ നിന്നുള്ള സ്റ്റെഫാനി സ്റ്റെഫാനോവിറ്റ്‌സ്‌ മിസ്‌ എര്‍ത്ത്‌ എയര്‍ പട്ടവും വെനസ്വേലയില്‍ നിന്നുള്ള ഒസ്‌മാരിയേല്‍ വില്ലാലോബസ്‌ മിസ്‌ എര്‍ത്ത്‌ വാട്ടര്‍ പട്ടവും ബ്രസീലിയന്‍ സുന്ദരി കാമില ബ്രാന്റ്‌ മിസ്‌ എര്‍ത്ത്‌ ഫയര്‍ കിരീടവും നേടി. ഇന്ത്യന്‍ സുന്ദരി പ്രചി മിശ്ര മിസ്‌ കണ്‍ജീനിയാലിറ്റിയ്‌ക്കുള്ള പ്രത്യേക അവാര്‍ഡ്‌ സ്വന്തമാക്കി. മിസ്‌ എര്‍ത്ത്‌ സുന്ദരി പട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ യൂറോപ്യന്‍ മത്സരാര്‍ഥിയാണ്‌ 23കാരിയായ തെരേസ. കഴിഞ്ഞ വര്‍ഷത്തെ മിസ്‌ എര്‍ത്ത്‌ സുന്ദരി ഓള്‍ഗ ആല്‍വയില്‍ നിന്നു തെരേസ കിരീടമണിഞ്ഞു. 80 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരാണ്‌ മിസ്‌ എര്‍ത്ത്‌ കിരീടത്തിനായി മത്സരിച്ചത്‌.