Breaking News

Trending right now:
Description
 
Oct 07, 2014

മാരുതി സുസുക്കി സെഡാന്‍ സിയാസ്‌

image മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്‌ മിഡ്‌ സൈസ്‌ പ്രീമിയം സെഡാന്‍ വിഭാഗത്തിലുള്ള സിയാസ്‌ കാറുകള്‍ നിരത്തിലിറക്കി. യൂറോപ്യന്‍ സ്റ്റൈലും ആഡംബരം നിറഞ്ഞ ഇന്റീരിയറും മികച്ച ഒട്ടേറെ ഫീച്ചറുകളും അടങ്ങിയ സെഡാന്‍ കാറാണിത്‌. ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാണ്‌ സിയാസ്‌ ഡീസല്‍. അധിക സ്ഥലവും സൗകര്യങ്ങളും പിന്‍സീറ്റുകളില്‍പോലും സുഖപ്രദമായ യാത്രയും ഉറപ്പുനല്‌കുന്ന രീതിയിലാണ്‌ സിയാസിന്റെ രൂപകല്‍പ്പന. കോംപാക്ട്‌ കാര്‍ ഉടമകള്‍ക്ക്‌ ഏറ്റവും പ്രിയപ്പെട്ട അപ്‌ഗ്രേയ്‌ഡ്‌ ആയിരിക്കും സിയാസ്‌ എന്നാണ്‌ വിലയിരുത്തല്‍.

സിയാസ്‌ സെഡാന്‌ യൂറോപ്യന്‍ ക്ലാസി രൂപം നല്‌കുന്ന രൂപകല്‍പ്പനയാണ്‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌. ഈ വിഭാഗത്തില്‍ ആദ്യമായി എല്ലാ മോഡലുകളിലും പ്രോജക്ടര്‍ ഹെഡ്‌ലാംപുകള്‍ നല്‌കിയിരിക്കുന്നു. കാറിന്റെ നീളത്തിലുടനീളം നല്‍കിയിരിക്കുന്ന ശക്തമായ ഷോള്‍ഡര്‍ ലൈന്‍ ചലനാത്മകതയും തുലനവും ഉറപ്പാക്കുന്നു. മുന്‍വശത്തെ ക്രോം ഗ്രില്ലിലും ടെയ്‌ലിലുമാണ്‌ സുസുക്കിയുടെ ആകര്‍ഷകമായ 'എസ്‌' ലോഗോ. സൗന്ദര്യം നിറയുന്ന ഡോര്‍ ബെല്‍റ്റ്‌ലൈന്‍, ക്രോം ഡോര്‍ ഹാന്‍ഡില്‍സ്‌, ഫ്രണ്ട്‌ ഫോഗ്‌ ലാംപ്‌, ഫോള്‍ഡ്‌ ചെയ്യാന്‍ കഴിയുന്ന ഒആര്‍വിഎമ്മില്‍ ഘടിപ്പിച്ചിരിക്കുന്ന ടേണ്‍ ഇന്‍ഡിക്കേറ്റര്‍, പ്രീമിയം സ്‌പ്ലിറ്റ്‌ ടെയ്‌ല്‍ ലാംപ്‌, ക്രോം ഗാര്‍ണിഷ്‌ഡ്‌ ട്രങ്ക്‌ ലിഡ്‌ എന്നിവ സിയാസിനെ കൂടുതല്‍ അനുപമമാക്കുന്നു.

ക്യാബിനുള്ളില്‍ എല്ലാ യാത്രക്കാര്‍ക്കും ലഭ്യമാകുന്ന മികച്ച ലെഗ്‌ റൂം, ഹെഡ്‌ റൂം, ഷോള്‍ഡര്‍ റൂം എന്നിവ സിയാസിനെ തികച്ചും വ്യത്യസ്‌തമാക്കുന്നു.

പുതിയ തലമുറ കെ14 വിവിറ്റി പെട്രോള്‍ എന്‍ജിന്‍, റിഫൈന്‍ഡ്‌ ഡിഡിഐഎസ്‌200 ഡീസല്‍ എന്‍ജിന്‍ എന്നിവയാണ്‌ പുതിയ സിയാസില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍. പുതിയ തലമുറ കെ14 വിവിറ്റി 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന്‌ 20.73 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭ്യമാകും. ലിറ്ററിന്‌ 26.21 കിലോമീറ്റര്‍ മൈലേജ്‌ നല്‍കുന്ന ഡിഡിഐഎസ്‌200 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ സിയാസിനെ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറാക്കുന്നു.

സുരക്ഷ ഉറപ്പാക്കുന്നതിനായി സുസുക്കിയുടെ ടോറ്റല്‍ ഇഫ്‌ക്ടീവ്‌ കണ്‍ട്രോള്‍ ടെക്‌നോളജി (ടെക്ട്‌) ആണ്‌ സിയാസില്‍ ഉപയോഗിച്ചിരിക്കുന്നത്‌.

ഇബിഡിയോടുകൂടിയ ആന്റിലോക്ക്‌ ബ്രേക്കിംഗ്‌ സിസ്റ്റം, ഡ്രൈവര്‍ സൈഡ്‌ എയര്‍ബാഗ്‌ (വി+ ട്രിം മുതല്‍), ഡ്യുവല്‍ എയര്‍ബാഗുകള്‍ (സെഡ്‌ ട്രിം മുതല്‍) എന്നിവ സിയാസിന്റെ സുരക്ഷ ഉറപ്പാക്കുന്നു.