Breaking News

Trending right now:
Description
 
Oct 07, 2014

ആലപ്പുഴയിലെ കീടാക്രമണങ്ങള്‍ക്കെതിരേ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം: ടി.ആര്‍.എ

image ആലപ്പുഴ: പട്ടണത്തിലുണ്ടാകുന്ന കീടാക്രമണങ്ങള്‍ക്കെതിരേ ഗവേഷണബുദ്ധ്യായുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് അധികൃതരോട് തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ചകളില്‍ കൂട്ടത്തോടെ പ്രാണികളുടെ ആക്രമണമായിരുന്നെങ്കില്‍ ഇപ്പോള്‍ പുഴുക്കളുടെ ശല്യമാണ്. പ്രാണികള്‍ മൂലം കടകള്‍ വൈകുന്നേരം നേരത്തേ അടയ്‌ക്കേണ്ടി വന്നിരുന്നു. പുഴുക്കള്‍ ബീച്ചിലാണ് കൂട്ടത്തോടെയുള്ളത്.

രോമാവൃതവും വലുപ്പുമുള്ളതുമായ പുഴുക്കള്‍ ബീച്ചില്‍ ഉടനീളം കാണപ്പെടുന്നുണ്ട്. മരങ്ങളിലും പുല്ലിലും മണ്ണിലും വ്യാപകമായി ഇഴഞ്ഞു നടക്കുന്നു. പുഴുക്കള്‍ മനുഷ്യ ശരീരത്തു തൊട്ടാല്‍ത്തന്നെ ചുവപ്പും തിണര്‍പ്പും ചൊറിച്ചിലും. ബീച്ചില്‍ എത്തുന്ന സന്ദര്‍ശകരുടെ വസ്ത്രങ്ങളില്‍ പറ്റിക്കൂടി അവരോടൊപ്പം മറ്റിടങ്ങളിലേക്കു പോകുന്നുമുണ്ട്. അധികൃതര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പട്ടണവാസികളുടെ ഒരു ഉല്ലാസകേന്ദ്രം കൂടിയായിരിക്കും നശിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആയിരക്കണക്കിനാള്‍ക്കാരാണ് ദിവസവും ബീച്ചിലെത്തുന്നത്. ഇവ രോഗങ്ങള്‍ പരത്തുമോയെന്നു സന്ദര്‍ശകര്‍ക്ക് ആശങ്കയുണ്ട്.