Breaking News

Trending right now:
Description
 
Oct 07, 2014

അഗ്‌ളിയില്‍ ശ്രദ്ധ കപൂര്‍ ഐറ്റംനമ്പര്‍ ഡാന്‍സ്‌ ചെയ്യും

image ബോഡിവുഡ്‌ താരം ശക്തി കപൂറിന്റെ മകള്‍ ശ്രദ്ധ കപൂര്‍ ആദ്യമായി ഐറ്റം നമ്പര്‍ ഡാന്‍സ്‌ ചെയ്യാന്‍ തയാറെടുക്കുന്നു. കരണ്‍ജോഹറിന്റെ അഗ്‌ളി എന്ന ചിത്രത്തിനവേണ്ടിയാണ്‌ ശ്രദ്ധകപൂര്‍ കാണികളെ കോരിത്തരിപ്പിക്കുന്ന നൃത്തച്ചുവടുമായി എത്തുന്നത്‌. നായകന്‍ ഇമ്രാന്‍ ഹാഷ്‌മിയോടൊപ്പമായിരിക്കും ശ്ര്‌ദ്ധ നൃത്തം ചെയ്യുക. ബോളിവുഡ്‌ സുന്ദരികളായ കങ്കണ റണൗത്ത്‌, നേഹ ധൂപിയ തുടങ്ങിയവരാണ്‌ ഈ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്‌. ശ്രദ്ധയുടെ ഇതുവരെയുള്ള ഇമേജ്‌ പൊളിച്ചടുക്കുന്നവിധമായിരിക്കും പുതിയ ചിത്രത്തിലെ അരങ്ങേറ്റമെന്നാണ്‌ വിലയിരുത്തുന്നത്‌. ഹൈദര്‍ എന്ന ചിത്രത്തിലാണ്‌ ശ്രദ്ധകപൂര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച്‌ അവസാനമായി റിലീസ്‌ ചെയ്‌ത ചിത്രം. ഈചിത്രം ബോക്‌സോഫീസില്‍ ഏറെ ചലനം സൃഷ്ട്‌ിച്ചിരുന്നു. ഇതോടെ ബോളിവുഡില്‍ ശ്രദ്ധയ്‌ക്ക്‌ നല്ല ഓഫറുകളൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്‌. ശ്രദ്ധകപൂര്‍ നര്‍ത്തകിയായി അഭിനയിക്കുന്ന മറ്റൊരുചിത്രം- എബിസിഡി 2 നൃത്തത്തിനു ഏറെ പ്രാധാന്യമാണ്‌ നല്‍കിയിട്ടുള്ളത്‌. ഈ ചിത്രം പുറത്തിറങ്ങുന്നതോടെ ശ്രദ്ധയ്‌ക്ക്‌ ബോളിവുഡില്‍ കൂടുതല്‍ നൃത്തഗാനങ്ങളില്‍ അവസരം ലഭിക്കുമെന്നാണ്‌ വിലയിരുത്തല്‍. വരുണ്‍ ധവാനാണ്‌ ഈ ചിത്രത്തില്‍ ശ്രദ്ധയുടെ നായകന്‍.