Breaking News

Trending right now:
Description
 
Oct 07, 2014

ഗിന്നസ്‌ പക്രുവിനെ ആക്രമിക്കാന്‍ എത്തി; മര്‍ദ്ദനമേറ്റത്‌ മാതാപിതാക്കള്‍ക്ക്‌

image വീടൊഴിയാന്‍ ആവശ്യപ്പെട്ട നടന്‍ ഗിന്നസ്‌ പക്രുവിനെ ആക്രമിക്കാന്‍ എത്തിയ വാടകക്കാരനെ തടയാന്‍ ശ്രമിക്കുന്നതിനിടെ പക്രുവിന്റെ മാതാപിതാക്കള്‍ക്കു മര്‍ദനമേറ്റു. പക്രുവിന്റെ മാതാപിതാക്കളായ കോട്ടയം പാറമ്പുഴ പെരുമ്പായിക്കാട്‌ അക്ഷയ വീട്ടില്‍ എന്‍.രാധാകൃഷ്‌ണന്‍, ഭാര്യ അംബുജാകഷി എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവത്തില്‍ വാടകക്കാരന്‍ വില്ലൂന്നി സ്വദേശി ആല്‍ഫിനെതിരെ പൊലീസ്‌ കേസ്‌ എടുത്തു. ഇന്നലെ ഉച്ചയോടെയാണ്‌ സംഭവം. പക്രുവിന്റെ പാറമ്പുഴയിലെ രണ്ടുനില വീടിന്റെ താഴത്തെ നില ആല്‍ഫിന്‌ വാടകയ്‌ക്ക്‌ നല്‍കിയിരുന്നു. സമീപത്തെ മറ്റൊരു വീട്ടിലാണ്‌ പക്രുവിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്‌. മൂന്നുമാസമായി വാടക മുടങ്ങിയതിനാല്‍ വീട്‌ ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതിയും നല്‍കി. ഇന്നലെ വാടകക്കാരന്‍ കിണറ്റിലെ കേടായ മോട്ടോര്‍ നന്നാക്കുന്നത്‌ പക്രു തടഞ്ഞിരുന്നു. വാടക തന്നിട്ടു നന്നാക്കിയാല്‍ മതിയെന്നു പറഞ്ഞതോടെ വാക്കേറ്റമായി ഇതിനിടെ വാടകക്കാരന്‍ പക്രുവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ അവിടെയെത്തിയ മാതാപിതാക്കള്‍ തടസംനിന്നു തുടര്‍ന്നായിരുന്നു ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്‌. ആക്രമണം നടത്തിയശേഷം വാടകക്കാരന്‍ രക്ഷപ്പെടുകയും ചെയ്‌തു.