Breaking News

Trending right now:
Description
 
Oct 06, 2014

ആലപ്പുഴയിലെ നാഷണല്‍ ജൂണിയര്‍, യൂത്ത് ടി.ടി: ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപവത്കരിച്ചു

ഓഫീസ് പ്രവര്‍ത്തിക്കുന്നത് വൈ.എം.സി.എ-യില്‍
image ആലപ്പുഴ: എഴുപത്തിയാറാമത് ജൂണിയര്‍ ആന്‍ഡ് യൂത്ത് നാഷണല്‍ ആന്‍ഡ് ഇന്റര്‍ സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്‌സ് 2014-ന് വിപുലമായ ഓര്‍ഗനൈസിംഗ് കമ്മിറ്റി രൂപവത്കരിച്ചു.

ഇ-ജേക്കബ് ഫിലിപ്പോസ്-ചെയര്‍മാന്‍, ഡോ.പി.കുര്യപ്പന്‍ വര്‍ഗീസ്, എ.എ.ഷുക്കൂര്‍, പി.ജെ.ജോസഫ്, ആര്‍.കൃഷ്ണന്‍-വൈസ് ചെയര്‍മാന്‍മാര്‍, ദീപക് ടി. നെടുങ്ങാടന്‍-ഓര്‍ഗനൈസിംഗ് സെക്രട്ടറി, മൈക്കിള്‍ മത്തായി-ജനറല്‍ കണ്‍വീനര്‍.

വിവിധ കമ്മിറ്റി ചെയര്‍മാന്‍മാര്‍: പി.കെ.വെങ്കിട്ടരാമന്‍-സ്റ്റീയറിംഗ്, സിറിയക് ജേക്കബ്-റിസപ്ഷന്‍, ആര്‍.സുരേഷ്-ഫിനാന്‍സ്, എന്‍.ഗണേശന്‍-ടെക്‌നിക്കല്‍, റോണി മാത്യു-ഫുഡ് ആന്‍ഡ് അക്കോമൊഡേഷന്‍, ജേക്കബ് ജോണ്‍-പബഌസിറ്റി, ഗിരീഷ് പ്രഭു-ഗ്രൗണ്ട് ആന്‍ഡ് എക്യൂപ്‌മെന്റ്, ജയേഷ് ഡി.എല്‍-സെറിമോണിയല്‍, സുനില്‍ മാത്യു ഏബ്രഹാം-പ്രൈസ്, ഡോ.ബിനു മാത്യു-മെഡിക്കല്‍, ജോണ്‍ ജോര്‍ജ്-ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ജോണ്‍സണ്‍ ജോസഫ്-വിജിലന്‍സ്.

സംഘാടക സമിതി രൂപവത്കരണ യോഗത്തില്‍ ചീഫ് പേട്രണ്‍ ഡോ.ടി.എം.തോമസ് ഐസക് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.വേണുഗോപാല്‍ എം.പി എന്നിവരാണ് മറ്റു ചീഫ് പേട്രണ്‍മാര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു.പ്രതിഭാ ഹരി, മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ, ജില്ലാ കളക്ടര്‍ എന്‍.പത്മകുമാര്‍, ജില്ലാ പോലീസ് ചീഫ് കെ.കെ.ബാലചന്ദ്രന്‍, മുനിസിപ്പല്‍ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് തോമസ് ജോസഫ്, കേരള ടേബിള്‍ ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് എസ്.എ.എസ് നവാസ് എന്നിവരാണ് പേട്രണ്‍മാര്‍.

ആലപ്പുഴ വൈ.എം.സി.എയിലാണ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

ഇതേസമയം, ചാമ്പ്യന്‍ഷിപ്‌സ് പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിച്ചു. ടേബിള്‍ ടെന്നിസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വൈബ്‌സൈറ്റായ www.ttfi.org -ല്‍ പ്രോസ്‌പെക്ടസ് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായിയുമായി ബന്ധപ്പെടാം. മൊബൈല്‍: 09447356870. ഇ-മെയില്‍: ymcaalappuzha@gmail.com