Breaking News

Trending right now:
Description
 
Oct 06, 2014

മലയാളി അസോസിയേഷൻ ഓഫ് ന്യൂ ജെര്സിയുടെ ഓണാഘോഷം

image രാവിലെ 11 മണിക്ക്‌ വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ക്ക്‌ തുടക്കമായി.

തോമസ്‌ ഉമ്മന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്കിലെ മല്ലു ബീറ്റ്‌സ്‌ അവതരിപ്പിച്ച  ശിങ്കാരിമേളത്തോട് കൂടി ഘോഷയാത്രയ്‌ക്ക്‌ തുടക്കമായി.  മാവേലി മന്നനായി തോമസ്‌ കൂടാരത്തിലും, ന്യൂജേഴ്‌സിയിലെ മലയാളി അസോസിയേഷന്‍ വനിതകള്‍ അവതരിപ്പിക്കുന്ന തിരുവാതിരകളിയും, പ്രശസ്‌ത സിനിമ-സീരിയല്‍ താരം മൈഥിലി റോയി അവതരിപ്പിക്കുന്ന മോഹിനിയാട്ടവും, സിനിമാറ്റിക്‌ ഡാന്‍സും, കാര്‍ത്തിക ഷാജിയും ജോഷിയും അവതരിപ്പിക്കുന്ന ഗാനമേളയും, ഓണാഘോഷത്തിന്‌ കൂടുതല്‍ മിഴിവേകി.

ഷാജി വര്‍ഗീസ്‌ അദ്ധ്യക്ഷനായുള്ള സമ്മേളനത്തില്‍ റവ. ഫാ. മാത്യു കുന്നത്ത്‌ മുഖ്യാതിഥിയായിരിന്നു.  സെക്രട്ടറി ഉമ്മന്‍ കെ. ചാക്കോ സ്വാഗതവും, വൈസ്‌ പ്രസിഡന്റ്‌ ഷാജി ആന്റണി നന്ദിയും പറഞ്ഞു.

സമുദായിക പ്രമുഖരെയും വൈദികരേയും കൂടാതെ ഫൊക്കാനാ ട്രസ്ടീ ബോർഡ്‌ ചെയര്‍മാൻ പോള്‍ കറുകപ്പള്ളില്‍, നാമം പ്രസിഡന്റ്‌ ബി. മാധവന്‍ നായര്‍, ഫൊക്കാന മുന്‍ വൈസ്‌ പ്രസിഡന്റ്‌ ഫിലിപ്പോസ്‌ ഫിലിപ്പ്‌, കെ.എ.എന്‍.ജെ. പ്രസിഡന്റ്‌ ജെ. പണിക്കര്‍, കെ.എ.എന്‍.ജെ. ട്രസ്ടീ ബോർഡ്‌  ചെയര്‍ ഷീല ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

മലയാളം ടെലിവിഷനും മറ്റു കേരളത്തിലെ എല്ലാ ചാനലുകളും ഇപ്പോൾ  യുണയിട്ടട് ഐ പി ടി വി യിലൂടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 1-732-648-0576