Breaking News

Trending right now:
Description
 
Oct 05, 2014

100 ഡെയ്‌സ്‌ ഓഫ്‌ ലൗവില്‍ യുവനടി നിത്യമേനോന്‍ നായിക

image പ്രശസ്‌ത സംവിധായകന്‍ കമലിന്റെ മകന്‍ ജുനുസ്‌ മുഹമ്മദ്‌ സംവിധാനം ചെയ്യുന്ന 100 ഡെയ്‌സ്‌ ഓഫ്‌ ലൗവില്‍ യുവനടി നിത്യമേനോന്‍ നായികയായി എത്തുന്നു. ദുല്‍ഖര്‍ സല്‍മാനാണ്‌ ചിത്രത്തിലെ നായകന്‍. സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളായ ഉസ്‌താദ്‌ ഹോട്ടല്‍, ബാംഗ്ലൂര്‍ ഡെയ്‌സ്‌ എന്നീ ചിത്രങ്ങള്‍ക്കുശേഷം ദുല്‍ഖറും നിത്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട്‌ 100 ഡെയ്‌സ്‌ ഓഫ്‌ ലൗവിന്‌. ശേഖര്‍ മേനോന്‍, രാഹുല്‍ മാധവ്‌, അജു വര്‍ഗീസ്‌, ഗ്രിഗറി, പ്രവീണ, ശശീന്ദ്ര വര്‍മ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്‌. സംവിധായകന്‍ തന്നെ തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്‌ ബാംഗ്ലൂരില്‍ ആരംഭിച്ചു. ചിത്രത്തില്‍ നിത്യാമേനോന്റെ അചഛനായി നടന്‍ വീനീത്‌ അഭിനയിക്കുന്നു. നൃത്തത്തിലൂടെ അഭിനയരംഗത്തെത്തി ഒട്ടേറെ ചിത്രങ്ങളില്‍ മലയാളി പ്രേക്ഷകര്‍ മറക്കാത്ത വേഷം ചെയ്‌തിട്ടുള്ള വിനീത്‌ വ്യത്യസ്‌തമായ റോളാണ്‌ സ്വീകരിച്ചിരിക്കുന്നത്‌. അഭിനയപ്രാധാന്യമുള്ള ഏതുവേഷവും ഏറ്റെടുക്കാന്‍ മടികാണിക്കാത്ത വ്യക്തിയാണെന്ന്‌ പ്രേക്ഷകര്‍ക്ക്‌ കാട്ടികൊടുക്കുകയാണ്‌ വിനീത്‌. മക്കളുടെ പ്രായത്തിലുള്ള നടിമാരെ നായികമാരാക്കി നടന്മാര്‍ അഭിനയിക്കുന്ന കാലമാണിതെന്നുകൂടി ഓര്‍ക്കണം.