Breaking News

Trending right now:
Description
 
Oct 03, 2014

ഞങ്ങളൊക്കെ പാവം ലോക്കല്‍സാണേ....

image

ഞാന്‍ സാധാരണ ജീന്‍സ്‌ ധരിക്കുന്നയാളല്ല, എന്നാലും യേശുദാസ്‌ പറഞ്ഞതു കൊണ്ടു ചോദിക്കുവാണ്‌ സാരി നല്ല വസ്‌ത്രമാണോ? സാരിക്കാരും സാരി ആരാധകരും എന്നെ കൊല്ലരുത്‌.

സാരി എന്നു പറഞ്ഞാല്‍ ആദ്യം തുടങ്ങേണ്ടത്‌ 90 സെ.മിറ്ററുള്ള ബ്ലൗസെന്ന നൈസ്‌ തുണിയില്‍ നിന്നാണ്‌. അതായത്‌ ആ ബ്ലൗസിനുള്ളില്‍ നിന്നു തന്നെ സ്‌ത്രീയുടെ അടിവസ്‌ത്രം വ്യക്തമായി കാണാം. 
അതാണല്ലോ അഴകളവില്‍ ഒന്നാമത്തേത്‌.
ഇനി ഇത്തിരി താഴോട്ട്‌ വന്നാല്‍ ഒരു മീറ്റര്‍ നീളത്തില്‍ സ്‌ത്രീയുടെ പുക്കിള്‍ ഉള്‍പ്പെടെ വയര്‍ കാണാം. ഇത്തിരി പ്രായമായാല്‍, സാരി ധരിക്കുന്ന അമ്മിച്ചിമാര്‍ തീര്‍ത്തും അശ്രദ്ധകളാണ്‌. അവരുടെ വയര്‍ മാത്രമല്ല പുറകു വശവും ഈ രീതിയില്‍ കാണാം. ഇത്തിരി ശ്രദ്ധിച്ചില്ലെങ്കില്‍ സാരി മാറിടത്തില്‍ നിന്നു ഒന്നു മാറിപ്പോയാല്‍ ,തീര്‍ന്നു. സ്‌ത്രീയുടെ സൗന്ദര്യമോ അഭംഗിയെയോ അതോ മറച്ചുവയ്‌ക്കുന്ന സൗന്ദര്യമോ എന്തു മണ്ണാങ്കട്ടയെങ്കിലുമാകട്ടെ അതെല്ലാം പുരുഷ കേസരികളുടെ കണ്‍കുളിര്‍മയില്‍ പുതഞ്ഞു പെണ്ണുടലകള്‍ പൂത്തുലയും

യാത്രയ്‌ക്കോ മറ്റു പോകുമ്പോള്‍ ഉപദ്രവകാരി തന്നെയാണ്‌ സാരി. ട്രെയിനില്‍ കയറിയാല്‍ സാരി ധരിച്ചു സ്വസ്‌തമായി ഉറങ്ങാന്‍ പറ്റുമോ? 
നിത്യാഭ്യാസികളായ സാരിക്കാര്‍ ഇതിനെ ദേശീയ വസ്‌ത്രമെന്നൊക്കെ മഹത്വവല്‍ക്കരിച്ചുതുകൊണ്ടു സാരി നല്ലതാണെന്നു സൗന്ദര്യമുള്ള വസ്‌ത്രമാണെന്നും മറ്റും പറയും. 

ഒരു പെണ്ണിന്റെ അഴകളവുകള്‍ വ്യക്തമാക്കുന്ന സാരി, കുലീനതയുടെ പദവി സ്‌ത്രീകളുടെ ഇടയില്‍ നേടിയിട്ടുണ്ട്‌. സാരിയുടെ വസ്‌ത്രശൈലിക്ക്‌ ക്ലാസിക്കല്‍ നൃത്തം കളിക്കുന്ന നര്‍ത്തകിയുടെ വസ്‌ത്രശൈലിയോട്‌ ഏകദേശം സാമ്യമുണ്ട്‌. അപ്പോള്‍ സാരിയില്‍ ഏത്‌ പൊണ്ണത്തടിച്ചിക്കും ഇത്തിരി ഒതുക്കവും ഭംഗിയും കൂടും.
ബൗസൊക്കെ ഇറുകി പിടിച്ച്‌ ശ്വാസം മുട്ടിക്കുന്ന അവസ്ഥയില്‍, ഈ പണ്ടാരം ക്ലാസിക്കല്‍ ഡാന്‍സിന്റെ ആറു മീറ്റര്‍ നീളമുള്ള തുണി അഴിച്ചു മാറ്റി, ചുരിദാറിടുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ എന്റെ യേശുദാസ്‌ മാഷെ അതൊരു ഒന്നന്നൊര സുഖമാ. പിന്നെ കയ്യും വീശി ഒന്നു നടന്നു പോയെ ... അതൊക്കെ അനുഭവിക്കണമെങ്കില്‍ പെണ്ണായി ജനിക്കണം.

അതുകൊണ്ട്‌ ജീന്‍സും ചുദിദാറിന്റെയൊക്കെ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങളൊക്കെ വെറും ലോക്കല്‍സാണേ ഇത്ര നിലവാരമൊക്കെയുള്ളു.. ക്ഷമിച്ചു കളാ എന്റെ മാഷേ...