Breaking News

Trending right now:
Description
 
Oct 03, 2014

വിലക്ക്‌ ഒഴിവാക്കാന്‍ സരിതാ ദേവി മെഡല്‍ സ്വീകരിക്കും

image ഏഷ്യന്‍ ഗെയിംസ്‌ ബോക്‌സിംഗില്‍ തനിക്കു ലഭിച്ച വെങ്കലമെഡല്‍ എതിരാളിക്കു നല്‍കിയ സരിതാ ദേവി അവ വീണ്ടും സ്വീകരിക്കും. ഒളിംപിക്‌ കൗണ്‍സില്‍ ഓഫ്‌ ഏഷ്യയുമായി ഇന്ത്യന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. വിധിനിര്‍ണയത്തില്‍ പ്രതിഷേധിച്ച്‌ സരിത മെഡല്‍ സ്വീകരിച്ചിരുന്നില്ല. സരിതയുടെ വിലക്ക്‌ ഒഴിവാക്കാനാണ്‌ തീരുമാനമെന്ന്‌ ഇന്ത്യന്‍ സംഘത്തലവന്‍ അറിയിച്ചു. വെള്ളിയാഴ്‌ച സരിത മെഡല്‍ വാങ്ങും. 60 കിലോ വിഭാഗം ബോക്‌സിംഗില്‍ റഫറിമാരുടെ വിവാദ തീരുമാനത്തിലൂടെ സെമിഫൈനലില്‍ തോറ്റ സരിത ദേവി തനിക്ക്‌ ലഭിച്ച മെഡല്‍ ദക്ഷിണ കൊറിയയുടെ ജിന പാര്‍ക്കിന്‌ നല്‌കിയാണ്‌ പ്രതിഷേധിച്ചത്‌. റഫറി എടുത്ത പക്ഷപാതപരമായ തീരുമാനത്തിന്റെ ആനുകൂല്യത്തിലാണ്‌ എതിരാളി ജിന പാര്‍ക്കിന്‍ സരിതയെ സെമിഫൈനലില്‍ തോല്‌പിച്ചത്‌. മെഡല്‍ദാന ചടങ്ങില്‍ തന്റെ കഴുത്തില്‍ മെഡല്‍ അണിയിക്കാന്‍ സരിത അനുവദിച്ചില്ല. കൈയില്‍ വാങ്ങിയ മെഡല്‍ പിന്നീട്‌ ജിന പാര്‍ക്കിനിന്‌ നല്‍കുകയായിരുന്നു. കാര്യമറിയാതെ മെഡല്‍ സ്വീകരിച്ച കൊറിയന്‍ താരം പിന്നീട്‌ സരിതയ്‌ക്ക്‌ മെഡല്‍ തിരിച്ചു നല്‌കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. സരിതയെ കരഘോഷത്തോടെയാണ്‌ ഗാലറിയിലുണ്ടായിരുന്ന ഇന്ത്യന്‍ ആരാധകര്‍ വരവേറ്റത്‌. മെഡല്‍ ഇപ്പോള്‍ സംഘാടകരുടെ കൈകളിലാണ്‌.