Breaking News

Trending right now:
Description
 
Nov 25, 2012

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കാതോലിക്കേറ്റ്‌ ശതാബ്ദി സംഗമം

image കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ 1960-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള കാതോലിക്കേറ്റ്‌ ശതാബ്ദി സംഗമം മറൈന്‍ഡ്രൈവിലെ ബസേലിയോസ്‌ മാര്‍ത്തോമ്മ നഗറില്‍ ഇന്നു വൈകിട്ട്‌ മൂന്നിന്‌ തിബറ്റിന്റെ ആധ്യാത്മികാചാര്യന്‍ ദലൈ ലാമ ഉദ്‌ഘാടനം ചെയ്‌തു. പരിശുദ്ധ കാതോലിക്കാ ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ ബാവ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. മുന്‍ രാഷ്‌ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാം മുഖ്യപ്രഭാഷണം നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സുവനീര്‍ പ്രകാശനം ചെയ്‌തു.

ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, ഡോ.ജോസഫ്‌ മാര്‍ത്തോമ മെത്രാപ്പോലീത്ത, മാര്‍ അപ്രേം മെത്രാപ്പോലീത്ത, ബിഷപ്‌ തോമസ്‌ കെ. ഉമ്മന്‍, കേന്ദ്രമന്ത്രി പ്രഫ.കെ.വി. തോമസ്‌, പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണന്‍, വെള്ളാപ്പള്ളി നടേശന്‍, ഒ. രാജഗോപാല്‍, കൊച്ചി മേയര്‍ ടോണി ചമ്മണി, യൂസഫലി, തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പൊലീത്ത, വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

ദലൈ ലാമ, ഡോ. എ.പി.ജെ. അബ്ദുള്‍ കലാം, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവരെയും മെത്രാപ്പോലീത്തമാരെയും മറ്റു വിശിഷ്ടാതിഥികളെയും 2.30ന്‌ എറണാകുളം സെന്റ്‌ മേരീസ്‌ കത്തീഡ്രല്‍ ബസിലിക്കയില്‍നിന്നു സമ്മേളനവേദിയിലേക്ക്‌ സ്വീകരിച്ചാനയിച്ചു. ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ പ്രത്യേക വേദിയില്‍ നാടന്‍കലാരൂപങ്ങളും ശ്രുതി സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഒരുക്കിയിരുന്നു.