Breaking News

Trending right now:
Description
 
Oct 02, 2014

ഒരു വശത്തു പരസ്യമുള്ള ഫോട്ടോ കോപ്പികള്‍ സ്വീകരിക്കാന്‍ ഉത്തരവ് വേണമെന്ന് കോള്‍ഫ്

image

ആലപ്പുഴ: കേരളത്തില്‍ പുതിയൊരു വ്യവസായ സംസ്‌കാരത്തിനു തുടക്കം കുറിച്ചിട്ടുള്ള യുവ സംരംഭക മേളയില്‍ ഫോട്ടോകോപ്പികള്‍ സൗജന്യമായി നല്കുന്ന സംവിധാനം മികച്ച ആശയമായി തെരഞ്ഞെടുത്തു സംസ്ഥാന സര്‍ക്കാര്‍ ഒന്നാം സമ്മാനം നല്കിയ സ്ഥിതിക്ക് ഒരു വശത്തു പരസ്യം ചേര്‍ക്കുന്ന വിവിധ രേഖകളുടെ ഫോട്ടോകോപ്പി പകര്‍പ്പുകള്‍ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ സ്വീകരിക്കാന്‍ ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സര്‍ക്കാരിനോട് സിറ്റിസണ്‍സ് ഓപ്പണ്‍ ലീഗല്‍ ഫോറം (കോള്‍ഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു.

കടലാസിന്റെ ഒരു വശത്തു പരസ്യം പ്രസിദ്ധപ്പെടുത്തി അതില്‍ നിന്നു ലഭിക്കുന്ന വരുമാനത്തിലൂടെ ഫോട്ടോകോപ്പി സൗജന്യമായി നല്കാമെന്നുള്ള പ്രശാന്ത് മേനോന്‍, ബിറ്റു ജോര്‍ജ് എന്നിവരുടെ 'കോപ്പി സ്‌പോട്ട്' ആശയത്തിനായിരുന്നു അങ്കമാലിയില്‍ 2014 സെപ്റ്റംബര്‍ 12-നു നടന്ന യംഗ് എന്റര്‍പ്രണേഴ്‌സ് സമ്മിറ്റില്‍ സമ്മാനം.

ഇതേസമയം, കോടതികളിലും ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും പകര്‍പ്പുകള്‍ നല്കുമ്പോള്‍ ഒരു പുറത്ത് പരസ്യമായാല്‍ അതു സ്വീകരിക്കുമോ എന്ന് സംശയം ഉയര്‍ന്നു. ഭാവിയില്‍ തടസ്സങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താനാണ് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കോള്‍ഫ് ആവശ്യപ്പെട്ടത്.