Breaking News

Trending right now:
Description
 
Oct 02, 2014

ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഫെയര്‍പ്ലേ അവാര്‍ഡ്‌ സ്‌പോണ്‍സര്‍ ചെയ്യുന്നത്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌

image ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളിന്റെ ഔദ്യോഗിക റെഫറി, ഫെയര്‍ പ്ലേ അവാര്‍ഡ്‌സ്‌ സ്‌പോണ്‍സര്‍മാരായി മുത്തൂറ്റ്‌ ഗ്രൂപ്പ്‌. സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ ഫെയര്‍ പ്ലേ പോയിന്റുകള്‍ നേടുന്ന ടീമിന്‌ മുത്തൂറ്റ്‌ ഗ്രൂപ്പ്‌ ഫെയര്‍ പ്ലേ അവാര്‍ഡും ഇതിനു പുറമെ നല്‍കുന്നതാണ്‌. മാന്യമായ ഫുട്‌ബോളിന്റെ യഥാര്‍ത്ഥ സ്‌പിരിറ്റ്‌ കളിയിലുടനീളം ഉയര്‍ത്തിപ്പിടിക്കാന്‍ കളിക്കാര്‍ക്ക്‌ പ്രചോദനം നല്‍കുന്നത്‌ ലക്ഷ്യമിട്ടാണ്‌ ഈ അവാര്‍ഡ്‌.

ഒക്‌ടോബര്‍ 12 നാണ്‌ സൂപ്പര്‍ ലീഗ്‌ മത്സരങ്ങള്‍ ആരംഭിക്കുക. ഡിസംബര്‍ 20 വരെ നീണ്ടു നില്‍ക്കും ടൂര്‍ണമെന്റ്‌. ലീഗിലെ എട്ടു ടീമുകള്‍ ഈ സീസണില്‍ രാജ്യത്തെ 8 വേദികളിലായി 61 കളികളില്‍ പങ്കെടുക്കും.