Breaking News

Trending right now:
Description
 
Oct 01, 2014

റെയ്‌ഹാനയുടെ വധശിക്ഷ അവസാന നിമിഷം മാറ്റി, ഇനിയും കാത്തിരിപ്പിന്റെ പത്തുനാള്‍

image

ഇറാന്‍: ബലാത്സംഗം ചെയ്‌തയാളെ കുത്തിക്കൊന്ന ഇറാന്‍ യുവതി റെയ്‌ഹാന്‍ ജബ്ബാരി (26)യുടെ വധശിക്ഷ വീണ്ടും അവസാനം നിമിഷം മാറ്റി. 
2009ലാണ്‌ കേസിനാസ്‌പദമായ സംഭവം. റെയ്‌ഹാനിയെ ജോലി വാഗ്‌ദാനം ചെയ്‌തു വിളിച്ചു വരുത്തിയ ലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മൊര്‍ത്താസ്‌ അബ്ദുള്‍ അലി സര്‍ബാന്‍ഡി റെയ്‌ഹാനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഇയാളെ റെയ്‌ഹാനി പിന്നീട്‌ കുത്തി കൊന്നു. എന്നാല്‍ കോടതി റെയ്‌ഹാനിക്ക്‌ വധശിക്ഷ വിധിക്കുകയായിരുന്നു.
മതിയായ വിചാരണയോ തെളിവുകളോ ഇല്ലാതെയാണ്‌ റെയ്‌ഹാനിക്ക്‌ വധശിക്ഷ വിധിച്ചതെന്ന്‌ ആംനസ്‌റ്റി ഇന്റനാഷണല്‍ അടക്കമുള്ള സംഘടനകള്‍ വാദിച്ചുവെങ്കിലും വധശിക്ഷ കോടതി ഇളവു ചെയ്‌തില്ല. 
ഇന്നലെ റെയ്‌ഹാനിയെ വധശിക്ഷയ്‌ക്ക്‌ കൊണ്ടുപോകാന്‍ വിലങ്ങണിയിച്ചിരുന്നു. അതിനുശേഷമാണ്‌ തീരുമാനത്തില്‍ മാറ്റം വന്നത്‌. റെയ്‌ഹാനിയുടെ അമ്മ ഷോളിന്റെ നേതൃത്വത്തില്‍ ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ ഇന്ന്‌ ജയിലിനു മുമ്പില്‍ പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. 
അറസ്റ്റിലായതിനുശേഷം രണ്ടു മാസത്തോളം ഇവരെ ഏകാന്ത തടവിനു വിധിച്ചിരുന്നു. ഇതു രണ്ടാം തവണയാണ്‌ ഇവരുടെ വധശിക്ഷ മാറ്റി വയ്‌ക്കുന്നത്‌.