Breaking News

Trending right now:
Description
 
Oct 01, 2014

മാരുതി സുസുക്കി 69,555 കാറുകള്‍ തിരിച്ചുവിളിച്ചു

image പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ 69,555 കാറുകള്‍ തിരിച്ചു വിളിച്ചു. വയറിംഗ്‌ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി. 2010 മാര്‍ച്ചിനും 2013 ഓഗസ്റ്റിനും ഇടയ്‌ക്ക്‌ പുറത്തിറക്കിയ ഡിസയര്‍, സ്വിഫ്‌റ്റ്‌, റിറ്റ്‌സ്‌ എന്നീ പ്രമുഖ മോഡലുകളാണ്‌ തിരിച്ചു വിളിച്ചിരിക്കുന്നത്‌. മൂന്നു മോഡലിന്റെയും ഡീസല്‍ വേരിയന്റ്‌ കാറുകള്‍ക്കാണ്‌ തകരാര്‍. ഡിസയറിന്റെ 55,938 കാറുകളും സ്വിഫ്‌റ്റിന്റെ 12,486 കാറുകളും റിറ്റ്‌സിന്റെ 1,131 കാറുകളുമാണ്‌ തിരിച്ചു വിളിക്കുന്നതെന്ന്‌ മാരുതി സുസൂക്കി ഇന്ത്യ പ്രസ്‌താവനയില്‍ അറിയിച്ചു. ഏപ്രിലിലും മാരുതി സുസൂക്കി 1,03,311 കാറുകള്‍ തിരിച്ചു വിളിച്ചിരുന്നു. പ്രധാന മോഡലുകളായ എര്‍ട്ടിഗ, സ്വിഫ്‌റ്റ്‌, ഡിസയര്‍ മോഡലുകളാണ്‌ അന്ന്‌ തിരിച്ചു വിളിച്ചിരുന്നത്‌.