Breaking News

Trending right now:
Description
 
Sep 30, 2014

ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്‌ ഇന്ത്യയില്‍

image ബ്ലാക്ക്‌ബെറിയുടെ ഏറ്റവും പുതിയതും വിലയേറിയതുമായ മോഡല്‍ ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ട്‌ ഇന്ത്യന്‍ വിപണിയില്‍. ക്വെര്‍ട്ടി കീബോര്‍ഡുകളുടെ ആഡംബര പൂര്‍ണമായ മടങ്ങിവരവിന്‌ വഴിയൊരുക്കുന്ന ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടില്‍ ടച്ച്‌-എനേബിള്‍ഡ്‌ ക്വെര്‍ട്ടി കീപാഡാണുള്ളത്‌.

4.5 ഇഞ്ച്‌ വലുപ്പമുള്ള 1440ത1440 പിക്‌സല്‍ ഡിസ്‌പ്ലേയുള്ള എച്ച്‌ഡി സ്‌ക്രീനാണ്‌ പാസ്‌പോര്‍ട്ടിന്റേത്‌. കരുത്തുള്ള കോണിംഗ്‌ ഗോറില്ല ഗ്ലാസ്‌ 3 ആണ്‌ സ്‌ക്രീനില്‍ ഉപയോഗിച്ചിട്ടുള്ളത്‌. ടച്ച്‌ ഫംഗ്‌ഷനുകളൊക്കെത്തന്നെ പ്രവര്‍ത്തിപ്പിക്കാവുന്ന അത്യാധുനിക കീപാഡാണ്‌ പാസ്‌പോര്‍ട്ടിലേത്‌. ബ്ലാക്ക്‌ബെറി 10.3 ഒഎസ്‌ പ്രീലോഡഡ്‌ ആയി എത്തുന്ന ഈ മോഡലുകള്‍ സ്‌മാര്‍ട്ട്‌ ഫോണുകളുടെ ബാറ്ററി ലൈഫ്‌ സംബന്ധിച്ച്‌ ഇതുവരെയുള്ള ധാരണകള്‍ തിരുത്തിയെഴുതുന്നു. കരുത്തേറിയ 3450 എംഎഎച്ച്‌ നോണ്‍ റിമൂവബിള്‍ ബാറ്ററി 30 മണിക്കൂര്‍ വരെ സംയോജിത ഉപയോഗം സാധ്യമാകുന്നു. ജിഎസ്‌എം നെറ്റ്‌വര്‍ക്കില്‍ 18 മണിക്കൂര്‍ ടോക്‌ടൈം ലഭിക്കും. ബ്ലാക്ക്‌ബെറി വേള്‍ഡും ആമസോണ്‍ ആപ്പ്‌ സ്റ്റോറും പ്രീലോഡഡായി എത്തുന്നു ഈ മോഡലില്‍.

ക്വാഡ്‌കോര്‍ 2.2 ജിഗാഹെര്‍ട്‌സ്‌ പ്രോസസര്‍, 3ജിബി റാം, 13 എംപി റിയര്‍ കാമറ, 2 എംപി മുന്‍കാമറ, 5ത ഡിജിറ്റല്‍ സൂം, 32 ജിബി മെമ്മറി എന്നിവയാണ്‌ മറ്റ്‌ സവിശേഷതകള്‍. ബ്ലാക്ക്‌ബെറി പാസ്‌പോര്‍ട്ടിന്‌ ഇന്ത്യയിലെ വില 49,990 രൂപ.