Breaking News

Trending right now:
Description
 
Sep 30, 2014

സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം വാർഷിക കോണ്‍ഫ്രൻസ് ഹൂസ്റണിൽ

Johnson Punchakkonam
image സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മര്‍ത്തമറിയം വനിതാ സമാജം ആറാമത് വാർഷിക കോണ്‍ഫ്രൻസ് ഒക്ടോബർ 3,4,5 (വെള്ളി,ശനി,ഞായർ) തീയതികളിൽ ഹൂസ്റണ്‍ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് കത്തീണ്ട്രലിൽ നടക്കും. "യേശു ക്രിസ്തു മാറ്റമില്ലാത്ത മാതൃക" (1 പത്രോസ് 2:21) എന്നതാണ് മുഖ്യ ചിന്താവിഷയം. സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസന മെത്രാപൊലീത്ത അഭി. അലക്സിയോസ് മാർ യൂസേബിയോസ്, തിരുവനന്തപുരം ഭദ്രാസന മെത്രാപൊലീത്ത അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ്, ഫാ.ജോബ്‌സണ്‍ കോട്ടപ്പുറം,ഡോ.ജെസ്സിക്ക ഫിലിപ് രാജൻ, മിസ്‌. വിലല്യം ബോയ് ട് ബൌണ്‍ എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നല്കും. സൌത്ത് വെസ്റ്റ്‌ അമേരിക്കൻ ഭദ്രാസനത്തിലെ അൻപതോളം ദേവാലയങ്ങളിൽ നിന്ന് മര്‍ത്തമറിയം വനിതാ സമാജ പ്രതിനിധികൾ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് :
ഫാ . രാജേഷ്‌ കെ . ജോണ്‍ , വൈസ് പ്രസിഡന്റ്‌ , 214-930-1682
ശാന്തമ്മ മാത്യു , ജനറൽ സെക്രട്ടറി , 714-773-1418
ജിജി കെ . സൈമ ണ്‍, ട്രഷറർ, 708-238-0144
മിനി മാർക്കോസ് , റീജിണൽ കോ-ഓർഡിനേറ്റർ, 281-485-4490