Breaking News

Trending right now:
Description
 
Sep 29, 2014

ടിസിഎസ്‌ ഐടി വിസ്‌ 2014 ഒക്ടോബര്‍ 14-ന്‌

image പ്രമുഖ ഐടി സര്‍വീസസ്‌, കണ്‍സള്‍ട്ടിംഗ്‌, ബിസിനസ്‌ സൊല്യൂഷന്‍സ്‌ സ്ഥാപനമായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ (ടിസിഎസ്‌) സംഘടിപ്പിക്കുന്ന ടിസിഎസ്‌ ഐടി വിസ്‌ ക്വിസ്‌ മത്സരം ഒക്ടോബര്‍ 14-ന്‌ കലൂര്‍ ഗോകുലം പാര്‍ക്ക്‌ ഹോട്ടല്‍ ആന്‍ഡ്‌ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. 1999-ല്‍ ആരംഭിച്ച ടിസിഎസ്‌ ഐടി വിസ്‌ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍-സ്‌ക്കൂള്‍ ഐടി ക്വിസ്‌ മത്സരമാണ്‌.
എട്ടു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളില്‍, (പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ) പഠിക്കുന്നവര്‍ക്ക്‌ പങ്കെടുക്കാം. എന്‍ട്രി ഫീ ഇല്ല. രണ്ട്‌ അംഗങ്ങള്‍ അടങ്ങിയതാണ്‌ ഒരു ടീം. ഒരു സ്ഥാപനത്തില്‍നിന്ന്‌ പത്തു ടീമുകള്‍ക്കുവരെ പങ്കെടുക്കാം. ഒക്ടോബര്‍ പതിനൊന്നിനു മുമ്പായി കെ.എസ്‌. ധന്യ, ഐടി വിസ്‌ കോര്‍ഡിനേറ്റര്‍, ഹ്യൂമന്‍ റിസോഴ്‌സസ്‌, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌, തേജോമയ, എല്‍&ടി ടെക്‌ പാര്‍ക്ക്‌ ലിമിറ്റഡ്‌, ഇന്‍ഫോപാര്‍ക്ക്‌, കുസുമഗിരി പോസ്‌റ്റ്‌, കാക്കനാട്‌, കൊച്ചി എന്ന വിലാസത്തില്‍ പേരു നല്‌കണം. ഓണ്‍ലൈനായി രജിസ്‌റ്റര്‍ ചെയ്യുന്നതിന്‌: www.tcsitwiz.com. ട്വിറ്റര്‍: @TCSITWiz. കൂടുതല്‍ വിവരങ്ങള്‍ 09847895551 എന്ന മൊബൈല്‍ നമ്പരില്‍നിന്നു ലഭിക്കും.
എഴുത്തുപരീക്ഷയില്‍ മുന്നിലെത്തുന്ന ആറ്‌ ടീമുകള്‍ റീജണല്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടും. ഓരോ സ്‌കൂളില്‍നിന്നും ഏറ്റവും മുന്നിലെത്തുന്ന ടീമിനെ മാത്രമേ മത്സരത്തിനായി വേദിയിലേയ്‌ക്ക്‌ വിളിക്കുകയുള്ളൂ. റീജണല്‍ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ ഡിസംബറില്‍ നടക്കുന്ന മെഗാ ഫൈനല്‍ മത്സരത്തില്‍ യുഎഇ ടീമിനൊപ്പം പങ്കെടുക്കാം.

ഇന്ത്യയില്‍ കൊച്ചി, അഹമ്മദാബാദ്‌, ബാംഗളൂര്‍, ഭുവനേശ്വര്‍, ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി, ഹൈദരാബാദ്‌, ഇന്‍ഡോര്‍, കൊല്‍ക്കൊത്ത, ലക്‌നോ, മുംബെ, നാഗ്‌പൂര്‍, പൂന എന്നിങ്ങനെ പതിന്നാല്‌ സ്ഥലങ്ങളിലാണ്‌ ടിസിഎസ്‌ ഐടി വിസ്‌ മത്സരങ്ങള്‍ നടക്കുന്നത്‌.

റീജണല്‍ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ ഐപാഡ്‌എയര്‍ സമ്മാനമായി ലഭിക്കും രണ്ടാം സ്ഥാനം നേടുന്നവര്‍ക്ക്‌ ഐപാഡ്‌ മിനിയാണ്‌ സമ്മാനം. കൂടാതെ വിജയികള്‍ക്ക്‌ പ്രത്യേകം രൂപകല്‍പ്പന ചെയ്‌ത ട്രോഫിയും മെഡലുകളും ലഭിക്കും. ഫൈനലിലെത്തുന്ന ആറ്‌ ടീമുകള്‍ക്ക്‌ സ്‌പേയ്‌സ്‌ പായ്‌ക്ക്‌, സിപ്പേഴ്‌സ്‌, ഇയര്‍ഫോണ്‍, യുഎസ്‌ബി പെന്‍ ഡ്രൈവ്‌, സ്‌പീക്കേഴ്‌സ്‌ എന്നിങ്ങനെ ടിസിഎസ്‌ നല്‌കുന്ന വിവിധ സമ്മാനങ്ങള്‍ ലഭിക്കും.

ടെക്‌നോളജി എന്‍വയോണ്‍മെന്റ്‌, ബിസിനസ്‌, ആളുകള്‍, പുതിയ ട്രെന്‍ഡുകള്‍, ലെജന്‍ഡ്‌സ്‌ എന്നിങ്ങനെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ ഉപയോഗമുള്ള മേഖലകളെ ഊന്നിയാണ്‌ ക്വിസ്‌ മത്സരം. ക്ലൗഡ്‌ കംപ്യൂട്ടിംഗ്‌, ടെലികോം, ബയോമെട്രിക്‌സ്‌, റോബോട്ടിക്‌സ്‌, ഇന്റര്‍നെറ്റ്‌, യുണീക്‌ വെബ്‌സൈറ്റ്‌സ്‌, ഐടി ബസ്‌വേഡ്‌സ്‌, അക്രോനിംസ്‌ എന്നിങ്ങനെയുള്ള മേഖലകളില്‍നിന്നും ചോദ്യങ്ങളുണ്ടാകും. കൂടാതെ വിദ്യാഭ്യാസം, വിനോദം, പുസ്‌തകങ്ങള്‍, മള്‍ട്ടിമീഡിയ, സംഗീതം, സിനിമ, ബാങ്കിംഗ്‌, പരസ്യങ്ങള്‍, സ്‌പോര്‍ട്‌്‌സ്‌, ഗെയിമിംഗ്‌, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌, ബ്ലോഗിംങ്‌, സെല്‍ ഫോണ്‍ എന്നിങ്ങനെ ഐടി പ്രയോജനപ്പെടുത്തുന്ന മേഖലകളെക്കുറിച്ചും ചോദ്യങ്ങളുണ്ടാകും.

പങ്കെടുക്കുന്ന എല്ലാവര്‍ക്കുമായി ട്വിറ്റര്‍ വിഭാഗത്തിലും മത്സരമുണ്ട്‌. റീജണല്‍ ഫൈനല്‍ മത്സരങ്ങളില്‍ ട്വിറ്റര്‍ വിഭാഗത്തില്‍ ഉത്തരങ്ങള്‍ ട്വീറ്റ്‌ ചെയ്യുന്നതില്‍ നിന്ന്‌ തെരഞ്ഞെടുക്കുന്ന വിജയിക്ക്‌ ബ്ലൂടൂത്ത്‌ സ്‌പീക്കറുകള്‍ സമ്മാനം.