Breaking News

Trending right now:
Description
 
Sep 29, 2014

ദേശീയ ടേബിള്‍ ടെന്നിസിന് പശ്ചാത്തല സംവിധാനങ്ങള്‍ ഒരുക്കണം

image ആലപ്പുഴയില്‍ നടത്തുന്ന ദേശീയ ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ്‌സിനോടനുബന്ധിച്ച് പട്ടണത്തില്‍ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും മുനിസിപ്പല്‍ സെക്രട്ടറിക്കും തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷനും ടി.ആര്‍.എ ടി.ടി. ക്ലബും കത്തു നല്കി.

നവംബര്‍ 25 മുതല്‍ 30 വരെ രാധാ കണ്‍വന്‍ഷന്‍ സെന്ററിലും എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തിലുമാണ് എഴുപത്തിയാറാമത് ജൂണിയര്‍ ആന്‍ഡ് യൂത്ത് നാഷണല്‍ ആന്‍ഡ് ഇന്റര്‍‌സ്റ്റേറ്റ് ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പസ് സംഘടിപ്പിക്കുന്നത്. റോഡ്, വൈദ്യുതി, കനാല്‍ക്കര, ഗതാഗതം, മാലിന്യം തുടങ്ങിയ കാര്യങ്ങളിലേക്കാണ് കത്തില്‍ ശ്രദ്ധ ക്ഷണിച്ചിട്ടുള്ളത്.

ആലപ്പുഴയെ ഒരു വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ ലോകമെമ്പാടും അവതരിപ്പിക്കുന്ന നിലയ്ക്ക് ദേശീയതലത്തിലുള്ള ഇത്തരം മത്സരവേളകളില്‍ നാടിന്റെ അന്തസ് നിലനിര്‍ത്താനും ഭംഗി വര്‍ധിപ്പിക്കാനും ഗതാഗതം സുഗമമാക്കാനും ആവശ്യമായ മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കാന്‍ ഭരണതലത്തില്‍ ഗൗരവമാര്‍ന്ന നീക്കം ആവശ്യമാണെന്ന് കത്തില്‍ എടുത്തുകാട്ടിയിട്ടുണ്ട്.

നാലു സ്‌കൂളുകളും പ്രമുഖ സര്‍ക്കാര്‍ ഓഫീസുകളുമടക്കം അനേകം സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് ചാമ്പ്യന്‍ഷിപ്പ്‌സ് അരങ്ങേറുന്നത്. ആയിരക്കണക്കിനു ആള്‍ക്കാരും വാഹനങ്ങളുമാണ് ദിവസേന ഇതിലൂടെ കടന്നു പോകുന്നത്. എസ്.ഡി.വി സ്‌കൂളുകളെ ചുറ്റിയുള്ള റോഡുകള്‍ ഗതാഗത യോഗ്യമാക്കി, തടസങ്ങളില്ലാതെയിട്ടാല്‍ തന്നെ ഈ ഭാഗത്തുള്ള ഗതാഗതക്കുരുക്കള്‍ നല്ല തോതില്‍ ഇല്ലാതാകുമെന്നു കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.