Breaking News

Trending right now:
Description
 
Sep 29, 2014

ദേശീയ റിക്കാര്‍ര്‍ഡ്‌ മറികടന്നു; നടത്തത്തില്‍ ഖുഷ്‌ബീറിന്‌ വെള്ളി

image ഏഷ്യാഡില്‍ അത്‌ലറ്റിക്‌സ്‌ മത്സരങ്ങളിലെ രണ്ടാം ദിനത്തില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ നേടുന്ന ആദ്യ മെഡലാണ്‌ ഖുഷ്‌ബീര്‍ കൗറിലൂടെ ഇന്ത്യയ്‌ക്കു ലഭിച്ചത്‌. തന്റെ തന്നെ ദേശീയ റിക്കാര്‍ഡ്‌ മറികടക്കാനും പഞ്ചാബിലെ അമൃത്സറില്‍ നിന്നുമുള്ള ഈ 21കാരിക്കായി. ഒരുമണികൂര്‍ 33 മിനിറ്റ്‌ 07 സെക്കന്‍ഡുകൊണ്ട്‌ ഖുഷ്‌ബീര്‍ രണ്ടാംസ്ഥാനമായ വെള്ളി മെഡല്‍ കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ ലു ഷിയൂസിയെക്കാള്‍ രണ്ടു മിനിറ്റു മാത്രം പിന്നിലായിരുന്നു കൗര്‍. മത്സരം 18 കിലോമീറ്റര്‍ പിന്നിടുന്നതുവരെ മൂന്നാമതായിരുന്ന കൗറിനു തുണയായത്‌ രണ്ടാമതുണ്ടായിരുന്ന ചൈനീസ്‌ താരം നീ ജിന്‍ജിംഗിന്റെ മെല്ലപ്പോക്കായിരുന്നു. അവസാന രണ്ടുകിലോമീറ്ററില്‍ വേഗം കൂട്ടി വെള്ളി ഉറപ്പാക്കിയ ഖുഷ്‌ബീര്‍ കൗര്‍ സ്വര്‍ണത്തിനായി ആഞ്ഞുശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒഎന്‍ജിസിയില്‍ ഉദ്യോഗസ്ഥയായ ഖുഷ്‌ബീര്‍ കൗര്‍ ഈ വര്‍ഷം ജപ്പാനിലെ നോമിയില്‍ നടന്ന ഏഥ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യാക്കാരിയാണ്‌.