Breaking News

Trending right now:
Description
 
Sep 29, 2014

മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം ദോഷംചെയ്യും

image മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കുന്നവരില്‍ ഭക്ഷണത്തോടുള്ള അമിതാസക്തി വര്‍ധിച്ചേക്കാമെന്ന്‌ ഇന്ത്യന്‍ സൈകാട്രിക്‌ സൊസൈറ്റി മുന്നറിയിപ്പ്‌ നല്‍കി. ക്രീം ബിസ്‌ക്കറ്റ്‌, പേസ്‌ട്രി എന്നിവ അമിതമായി കഴിക്കുന്ന കുട്ടികള്‍ക്കു പിന്നീട്‌ നിഷേധിക്കപ്പെടുമ്പോള്‍ അനിയന്ത്രിതമായ ദേഷ്യം, അമര്‍ഷം, സങ്കടം എന്നിവ ഉണ്ടാകുമെന്ന്‌ പഠനം കണ്ടെത്തിയിട്ടുണ്ട്‌. ചെറുപ്രായത്തില്‍ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ധാരാളമായി കഴിക്കുന്ന കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്‌പെരുമാറ്റ വൈകല്യങ്ങളാണ്‌. അമിതവണ്ണമുള്ളവരില്‍ 25 ശതമാനം പേര്‍ക്കും മെലിഞ്ഞവരില്‍ പത്തു ശതമാനം പേര്‍ക്കും ഭക്ഷണത്തോട്‌ അമിതാസക്തിയുള്ളതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാനസിക സമ്മര്‍ദം അനുഭവപ്പെടുമ്പോള്‍ ചായയോ മറ്റു മധുര പാനീയങ്ങളോ കഴിച്ചാല്‍ ഉന്മേഷം അനുഭവപ്പെടുന്നത്‌ അവയില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാലാണ്‌. കലോറി, കൊഴുപ്പ്‌ എന്നിവ ഇല്ലാത്ത ഭക്ഷണപാനീയങ്ങളില്‍ പോലും പഞ്ചസാര ഉയര്‍ന്ന അളവില്‍ ചേര്‍ത്തിട്ടുണ്ടായിരിക്കുമെന്നും ഇത്‌ ആരോഗ്യത്തിനു ഹാനികരമാണെന്നും ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. മറവി രോഗമുള്ളവരെ വീട്ടില്‍ ചെന്നു പരിചരിക്കുന്ന സംവിധാനം വ്യാപകമാക്കേണ്ടതുണ്ട്‌. പരിചരണ ചുമതല ഏറ്റെടുക്കുന്ന കുടുംബാംഗങ്ങള്‍ക്കു മറവി രോഗങ്ങളുടെ ഭാഗമായി വരുന്ന പെരുമാറ്റ വൈകല്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ കൂടുതല്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും വിദഗ്‌ധര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്‌ കൊച്ചിയില്‍ നടന്ന ത്രിദിന സമ്മേളനത്തില്‍ മുന്നൂറോളം മാനസികാരോഗ്യ വിദഗ്‌ധര്‍ പങ്കെടുത്തു.