Breaking News

Trending right now:
Description
 
Sep 28, 2014

മാര്‍ ജോയ്‌ ആലപ്പാട്ട്‌ ഷിക്കാഗോ മെത്രാന്‍; ചടങ്ങുകള്‍ സമാപിച്ചത്‌ ഇന്നു പുലര്‍ച്ചെ

image ഷിക്കാഗോ രൂപതയുടെ സഹായമെത്രാനായി മാര്‍ ജോയ്‌ ആലപ്പാട്ട്‌ അഭിഷിക്തനായി. ബെല്‍വുഡിലെ സീറോമലബാര്‍ സഭാ ആസ്ഥാനമായ മാര്‍ത്തോമാ ശ്ലീഹാ കത്തീഡ്രലിലായിരുന്നു ചടങ്ങുകള്‍. ഇന്ത്യന്‍ സമയം രാത്രി ഏഴിന്‌ ആരംഭിച്ച ചടങ്ങുകള്‍ ഇന്നു പുലര്‍ച്ചെയാണ്‌ സമാപിച്ചത്‌. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരില്‍ അഭിഷേക ചടങ്ങില്‍ മുഖ്യകാര്‍മികത്വംവഹിച്ചു. മാര്‍ ജോയ്‌ ആലപ്പാട്ടിന്റെ മാതൃ ഇടവകയായ തൃശൂര്‍ ഇരിങ്ങാലക്കുടയുടെ ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാരന്‍, ഷിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ എന്നിവരായിരുന്നു സഹകാര്‍മികര്‍. സഹായമെത്രാന്‍പദവി നല്‍കികൊണ്ടുള്ള മാര്‍പാപ്പയുടെ ഡിക്രി മോണ്‍. ഡോ.സെബാസ്‌റ്റിയന്‍ വേത്താനത്ത്‌ വായിച്ചു. മലങ്കരസഭയിലെ ഷിക്കാഗോ ബിഷപ്‌ തോമസ്‌ മാര്‍ യൗസേബിയോസും കോട്ടയം ബിഷപ്‌ മാര്‍ മാത്യു മൂലക്കാട്ട്‌, താമരശേരി ബിഷപ്‌ മാര്‍ റമീജിയൂസ്‌ ഇഞ്ചനാനിയില്‍, കോഴിക്കോട്‌ രൂപതാ മെത്രാന്‍ മാര്‍ വര്‍ഗീസ്‌ ചക്കാലയ്‌ക്കല്‍, സാഗര്‍ രൂപതാ മെത്രാന്‍ ആന്റണി ചിറയത്ത്‌, ഗൊരാഖ്‌പൂര്‍ ബിഷപ്‌ മാര്‍ തോമസ്‌ തുരുത്തിമറ്റം തുടങ്ങിയവരും പങ്കെടുത്തു. ഇവിടുത്തെ ലത്തീന്‍സഭാപ്രതിനിധികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.