Breaking News

Trending right now:
Description
 
Sep 27, 2014

അറബിക്കഥയിലെ രാജകുമാരിയായിരുന്ന ജയലളിത തടവറയില്‍ എത്തിയ കഥ

image


വെറും ഒരു രൂപ ശമ്പളം കൈപ്പറ്റിയ പാവപ്പെട്ടവരുടെ മുഖ്യമന്ത്രിയായി സത്യപ്രതിഞ്‌ജ ചെയ്‌ത ജയലളിത അഞ്ചു വര്‍ഷം കൊണ്ടു സമ്പാദിച്ചു കൂട്ടിയത്‌ 64 കോടി രൂപ. അഭിനേത്രിയായിരുന്ന ജയലളിത അധികാരം ഏല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന 2.01 കോടി സ്വത്താണ്‌ അഞ്ചുകൊല്ലം കൊണ്ടു റോക്കറ്റു പോലെ കുതിച്ചുയര്‍ന്നത്‌്‌. ഇതങ്ങെനെ എന്ന ചോദ്യത്തിന്‌ ഉത്തരം ലഭിക്കാന്‍ കോടതി ചിലവഴിച്ചത്‌ പതിനെട്ട്‌ വര്‍ഷം. ക്യത്യമായ ഉത്തരം ജയലളിതയ്‌ക്കും ഇല്ലായിരുന്നു. 


ജയലളിതക്കു വേണ്ടി കൂട്ടുകാരി ശശികലയും ഭര്‍ത്താവുമാണ്‌ അഴിമതിയുടെ ഭരണം നടത്തിയത്‌. 
1996 ജയലളിതയുടെ പെയ്‌സ്‌ ഗാര്‍ഡന്‍ വസതിയില്‍ റെയ്‌ഡ്‌ നടത്തിയ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്‌ 800 കിലോ വെള്ളി, 750 ജോഡി ചെരുപ്പ്‌, 10,500 സാരികള്‍, 91 വാച്ചുകള്‍ .. 
1996യില്‍ അധികാരത്തില്‍ വന്ന ഡിഎം കെ സര്‍ക്കാര്‍ ജയലളിതയെ ജയിലില്‍ അടച്ചിരുന്നു. അതിനുപുരൈട്‌ച്ചി തലൈവി പകരം വീട്ടിയത്‌ അര്‍ദ്ധരാത്രിയില്‍ കരുണാനിധിയെ അറസ്റ്റ്‌ ചെയ്‌താണ്‌.
2001യില്‍ രണ്ടു വര്‍ഷം തടവിനു വിധിക്കപ്പെട്ടിരുന്നു അതിനെ തുടര്‍ന്ന്‌ ഒ പനീര്‍ സെല്‍വത്തെ മുഖ്യമന്ത്രിയാക്കി അവര്‍ ഭരണം തുടര്‍ന്നു. തുടര്‍ന്നു കേസില്‍ കുറ്റവിമുക്തയായ ജയലളിത 2002 ല്‍ വീണ്ടും മുഖ്യമന്ത്രിയായി. വീണ്ടും പരപ്പന അഗ്രഹാര ജയില്‍ വളപ്പില്‍ നിന്നുള്ള വിധി ജയലളിതക്കെതിരെ ആയി.

എന്നാല്‍ ജയയ്‌ക്ക്‌ ആശ്വസിക്കാം ജനപ്രീയ മുഖ്യമന്ത്രി എന്ന ഇമേജ്‌ തിരിച്ചു പിടിച്ചാണ്‌ ജയലളിത ഇത്തവണ ജയിലിലേക്ക്‌ പോകുന്നത്‌.