Breaking News

Trending right now:
Description
 
Sep 27, 2014

അമൃതാനന്ദമയിക്ക്‌ ഇന്ന്‌ പിറന്നാള്‍മധുരം

image മാതാ അമൃതാനന്ദമയിക്ക്‌ ഇന്ന്‌ 61-ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷങ്ങള്‍ക്ക്‌ കൊല്ലത്തെ അമൃതപുരി ഒരുങ്ങിക്കഴിഞ്ഞു. ലോകനന്മയ്‌ക്കും ആത്മാവിന്റെ വിശുദ്ധീകരണത്തിുമായി പ്രാര്‍ഥിച്ച്‌ ഇന്നലെ മാതാ അമൃതാനന്ദമയി ഭക്തര്‍ക്കു ദര്‍ശനം നല്‍കിയതോടെയായിരുന്നു ആഘോഷങ്ങള്‍ക്ക്‌ തുടക്കമായത്‌. രാജ്യത്തിനകത്തും പുറത്തിനിന്നുമായി ഭക്തര്‍ അമൃതപുരിയിലെത്തിയിട്ടുണ്ട്‌. ഇന്നുരാവിലെ ഒമ്പതിനു മഠം വൈസ്‌ ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ ്‌അമൃതാനന്ദമയിയുടെ പാദപൂജയോടെ പിറന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ്‌ ജയന്തി സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ചടങ്ങില്‍ ഉണ്ടാകും. അമൃതാനന്ദമയി ജന്മദിന സന്ദേശം നല്‍കും.