Breaking News

Trending right now:
Description
 
Sep 26, 2014

തത്തംപള്ളിയിലെ മൈക്കിളുമാരെ ആദരിച്ചു

image
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ വിശുദ്ധ മിഖായേല്‍ റേശ് മാലാഖായുടെ 177-മത് ദര്‍ശന തിരുനാളിനോടനുബന്ധിച്ച് ഇടവകാംഗങ്ങളില്‍ മൈക്കിള്‍ എന്നു പേരുള്ളവരെ ആദരിച്ചു. നൂറിലധികം പേര്‍ നേരിട്ടെത്തി.

വികാരി ഫാ.ജോസഫ് ചൂളപ്പറമ്പില്‍, അസിസ്റ്റന്റ് വികാരി ഫാ.ബിജു മണവത്ത്, ഫാ. മാത്യു മേപ്രത്ത്, പ്രസുദേന്തി ഡ്യൂക്കന്‍ ബെന്നി പോള്‍ പുത്തന്‍വീട്ടില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. തത്തംപള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ (ടി.ആര്‍.എ) എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് പ്രസുദേന്തി ബെന്നി.